ആന്‍റണി, വീരേന്ദ്രകുമാര്‍, സോമപ്രസാദ് രാജ്യസഭയിലേക്ക്
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി, ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. സോമപ്രസാദ് എന്നിവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്രിക പിന്‍വലിക്കാനുള്ള അവസാനസമയം പിന്നിട്ടതോടെയാണ് മൂന്നുപേരെയും വിജയികളായി പ്രഖ്യാപിച്ചത്. മൂന്ന് ഒഴിവിലേക്ക് മൂന്നു പത്രികമാത്രമാണ് സമര്‍പ്പിച്ചിരുന്നത്.
ആന്‍റണി, കെ.എന്‍. ബാലഗോപാല്‍, ഡോ. ടി.എന്‍. സീമ എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ആന്‍റണി അഞ്ചാം തവണയാണ് രാജ്യസഭയിലത്തെുന്നത്. 1985ലും 91ലും രാജ്യസഭയിലത്തെിയ അദ്ദേഹം പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 2005ല്‍ വീണ്ടും രാജ്യസഭയിലത്തെി. 2010ലും 2016ലും വിജയം ആവര്‍ത്തിക്കുകയായിരുന്നു. രണ്ടുതവണ കേരളത്തിന്‍െറ മുഖ്യമന്ത്രിയായ ആന്‍റണി പ്രതിപക്ഷ നേതാവ് എന്നനിലയിലും പ്രവര്‍ത്തിച്ചു. രണ്ടുതവണ കേന്ദ്രമന്ത്രിയായി. 93-95 കാലത്ത് സിവില്‍ സപൈ്ളസ് വകുപ്പും 2006 മുതല്‍ പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തു.
ആദ്യമായാണ് എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭയിലേക്ക് വിജയിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജെ.ഡി.യുവിന് നല്‍കുമ്പോള്‍ തോറ്റാല്‍ രാജ്യസഭ നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. 11ാം ലോക്സഭയില്‍ അംഗമായിരുന്ന അദ്ദേഹം ധനകാര്യം, തൊഴില്‍ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. 1996ലും 2004ലും അദ്ദേഹം എം.പിയായിരുന്നു. സംസ്ഥാന മന്ത്രിസഭാംഗമായെങ്കിലും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍മൂലം രാജിവെച്ചു. നിരവധി പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
സി.പി.എമ്മിന്‍െറ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കെ. സോമപ്രസാദ്. പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാവാണ്. നേരത്തേ നെടുവത്തൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
പൊലീസില്‍ സി.ഐ ആയി നിയമനം ലഭിച്ചിട്ടും സ്വീകരിക്കാതെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തത്തെിയത്. കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.