മേജര്‍ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹന്‍ലാല്‍ -ബെന്യാമിൻ
text_fieldsകോട്ടയം: സംവിധായകന്‍ മേജര്‍ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹന്‍ലാലെന്ന് എഴുത്തുകാരന്‍ ബിന്യാമിന്‍. അതുകൊണ്ടാണ് മോഹന്‍ലാലില്‍നിന്ന് ഇത്തരം അഭിപ്രായപ്രകടനം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ക്ളബില്‍ ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അതിര്‍ത്തി സംരക്ഷിക്കുന്ന പട്ടാളക്കാര്‍ക്ക് ജനാധിപത്യത്തിന് മുകളിലുള്ള അധികാരം വിട്ടുനല്‍കരുത്. നല്‍കിയാല്‍ ഭീതിജനകമായ അവസ്ഥയുണ്ടാകും. ഇന്ത്യന്‍പട്ടാളം ശ്രീലങ്കയില്‍ നടത്തിയ ദുഷ്ചെയ്തികളുടെ ഫലമാണ് മുന്‍പ്രധാനമന്ത്രിയെ രാജ്യത്തിന് നഷ്ടമായത്. ഭൂരിപക്ഷസമുദായത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം ന്യൂനപക്ഷവര്‍ഗീയതയെയും എതിര്‍ക്കണമെന്നും ബെന്യാമിൻ പറഞ്ഞു.
അഴിമതിയേക്കാള്‍ അപകടം വര്‍ഗീയതയാണ്. നരേന്ദ്രമോദി അധികാരത്തിലേറിയശേഷം ഭരണകൂടത്തിന്‍െറ പിന്തുണയോടെ രാജ്യത്ത് നടക്കുന്ന വര്‍ഗീയ ധ്രുവീകരണം അപകടകരമാണ്. വര്‍ഗീയ ധ്രുവീകരണം കുറവുള്ള കേരളത്തില്‍ വര്‍ഗീയചിന്ത വര്‍ധിച്ചിട്ടുണ്ട്. ഭരണകൂടത്തിന്‍െറ പിന്തുണയോടെ ഫാഷിസം നടപ്പാക്കി ഇന്ത്യയെ അപകടപ്പെടുത്താനുള്ള കപട മതേതരവാദികളുടെ നീക്കത്തെയാണ് എഴുത്തുകാര്‍ ഒന്നടങ്കം എതിര്‍ത്തത്. അക്ഷരങ്ങളെ എക്കാലവും ഭരണകൂടം ഭയപ്പെട്ടിരുന്നു. നാലാം സ്തംഭമെന്ന് വിശേഷിക്കപ്പെട്ട പത്രപ്രവര്‍ത്തനം ‘ഇടനാഴി’ പ്രവര്‍ത്തനമായി മാറിയിട്ടുണ്ട്. മനുഷ്യന്‍െറ മുഖംമിനുക്കാന്‍ ഉപയോഗിക്കുന്ന ‘ഫോട്ടോഷോപ്’ സമൂഹത്തെ വികൃതമാക്കാനുള്ള ഉപാധിയാക്കി മാറ്റി. ഡല്‍ഹിയിലെ ന്യൂനപക്ഷമായ പത്രപ്രവര്‍ത്തകര്‍ സൃഷ്ടിച്ച വ്യാജ വിഡിയോകള്‍ വര്‍ഗീയത പടര്‍ത്തുന്നതാണ്. ഇതിനെ ചെറുക്കാന്‍ സുതാര്യമായ പത്രപ്രവര്‍ത്തകള്‍ രംഗത്തത്തെിയത് ആശ്വാസമാണ്. മനുഷ്യരെന്ന നിലയില്‍ ഒത്തുചേരാന്‍ കഴിയുന്ന പൊതു ഇടങ്ങളുടെ അഭാവമാണ് സമൂഹം നേരിടുന്ന പ്രധാനപ്രശ്നം. ജാതി-മത സംഘടനകള്‍ പിടിച്ചെടുത്ത പൊതു ഇടങ്ങള്‍ തിരിച്ചുകൊണ്ടുവരാനാണ് എഴുത്തുകാര്‍ ശ്രമിക്കുന്നതെന്നും ബെന്യാമിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.