മലമ്പുഴ ഡാം തുരുത്തില്‍നിന്ന് അഞ്ഞൂറിലധികം മരങ്ങള്‍ മുറിച്ചുകടത്തി
text_fieldsപാലക്കാട്: മലമ്പുഴ ഉദ്യാനത്തിനകത്തെ തുരുത്തായ ചമ്പക്കാട്ടില്‍നിന്ന് അഞ്ഞൂറോളം മരങ്ങള്‍ മുറിച്ചുകടത്തി. 30 ഉണങ്ങിയ മരങ്ങള്‍ മുറിക്കാന്‍ ലേലം ചെയ്തതിന്‍െറ മറവിലാണ് വിവിധ തരം മരങ്ങള്‍ വന്‍തോതില്‍ മുറിച്ചത്. രാത്രി സമയത്താണ് മരംമുറി. പകല്‍ ഡാമിനകത്ത് വാഹനം കയറ്റിയാണ് കടത്തിക്കൊണ്ടുപോവുന്നത്.
വനംപ്രദേശമായ കോഴിമല കുന്നിന്‍െറ താഴ്വാരത്താണ് ചമ്പക്കാട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂഹിക വനവത്കരണ വിഭാഗം വെച്ചുപിടിപ്പിച്ച അക്കേഷ്യ, പുല്ലമരുത് തുടങ്ങി പലജാതി മരങ്ങളാണ് മുറിച്ച് കടത്തിയത്. മുറിച്ചിട്ട മരങ്ങള്‍ ലോറികളില്‍ കയറ്റാന്‍ ചുമട്ടുതൊഴിലാളികളുമുണ്ട്. എന്നാല്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ മരംമുറിക്കുന്ന വിവരംപോലും അറിയുന്നില്ല. മരം മുറിക്കുന്നതിന് പുറമെ രാത്രി മണല്‍ക്കടത്തുമുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ജലസേചന വകുപ്പ് ഉണങ്ങിയ 30 മരങ്ങള്‍ മുറിക്കാന്‍ ലേലം നല്‍കിയത്. ഇതിന്‍െറ മറവിലാണ് വന്‍തോതില്‍ മരംമുറി നടത്തുന്നത്. ഡാമിനകത്താണ് ചമ്പക്കാട് തുരുത്ത് സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ല. മരംമുറിക്കെതിരെ മലമ്പുഴ ഡാം സംരക്ഷണ സമിതി, എര്‍ത്ത് വാച്ച് കേരള എന്നിവ ജലസേചന മന്ത്രിക്ക് പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.