എ.ഡി.എമ്മിനെ ആക്രമിച്ച കേസ്: ബിജിമോള്‍ മുന്‍കൂര്‍ ജാമ്യഹരജി പിന്‍വലിച്ചു
text_fieldsകൊച്ചി: എ.ഡി.എമ്മിനെ ആക്രമിച്ച കേസില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പിന്‍വലിച്ചു. വിധി പറയാന്‍ മാറ്റിയ ഹരജി ചൊവ്വാഴ്ച പ്രത്യേകം ആവശ്യപ്പെട്ട് പരിഗണനക്കെടുപ്പിച്ച ശേഷമാണ് പിന്‍വലിക്കുന്നതായി അറിയിച്ചത്. എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ ജസ്റ്റിസ് ബി. കെമാല്‍ പാഷ അതൃപ്തി രേഖപ്പെടുത്തുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നിര്‍ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹരജി പിന്‍വലിക്കല്‍. ഇതോടെ ഏത് സമയവും ബിജിമോളെ അറസ്റ്റ് ചെയ്യാം.
പെരുവന്താനത്ത് സ്വകാര്യ എസ്റ്റേറ്റിലേക്കുള്ള വഴി ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുകെട്ടാനും ഗേറ്റ് സ്ഥാപിക്കാനും ചെന്നപ്പോള്‍ എം.എല്‍.എയും ജനക്കൂട്ടവും ചേര്‍ന്ന് മര്‍ദിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. ചൊവ്വാഴ്ച കേസ് പരിഗണിക്കവേ ബിജിമോളുടെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.