തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം -അടൂർ പ്രകാശ്
text_fieldsതിരുവനന്തപുരം: കരുണ എസ്റ്റേറ്റ് ഉത്തരവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് റവന്യൂമന്ത്രി അടൂർ പ്രകാശ്. തന്നെ ജനങ്ങളുടെ മുന്നില്‍ മോശമായി ചിത്രീകരിക്കുന്നതിനുള്ള ഗൂഢ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അടൂര്‍ പ്രകാശ് പ്രതികരിച്ചു. മെത്രാന്‍ കായല്‍ പ്രശ്‌നവും ചിലര്‍ മനപ്പൂര്‍വം സൃഷ്‌ടിക്കുകയായിരുന്നുവെന്നും ഫേസ്ബുക്കിൽ അടുർ പ്രകാശ് കുറിച്ചു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ്ണരൂപം:-
'നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കുവാന്‍ വ്യക്തമായ ഉപാധികളോടെയാണ് റവന്യു വകുപ്പ് ഉത്തരവ് നല്‍കിയത്. നിയമവിരുദ്ധമായി യാതൊന്നും ഉത്തരവിലില്ല. നികുതി അടയ്‌ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറയ്‌ക്ക് അപേക്ഷ പരിഗണിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് ഉത്തരവില്‍ വ്യക്‌തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഈ ഉത്തരവിനെ വളച്ചൊടിച്ചു ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും റവന്യുമന്ത്രി എന്ന നിലയില്‍ എന്നെ ആരോപണ വിധേയനാക്കുവാനുമുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മെത്രാന്‍ കായല്‍ പ്രശ്‌നവും ചിലര്‍ മനപ്പൂര്‍വം സൃഷ്‌ടിക്കുകയായിരുന്നു. അടഞ്ഞ അദ്ധ്യായം ആയതിനാല്‍ ഇതിനെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.
തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് വ്യക്‌തമായ ചില രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരെയും വേദനിപ്പിക്കുവാനോ കുറ്റപ്പെടുത്തുവാനോ വേണ്ടിയല്ല.. മറിച്ച്.. ഞാന്‍ സ്‌നേഹിക്കുന്ന...എന്നെ സ്‌നേഹിക്കുന്ന നിങ്ങളേവരും നിജസ്‌ഥിതി അറിയണം എന്ന ഉദ്ദേശത്തിലാണ് ഇത് പോസ്‌റ്റ് ചെയ്യുന്നത്...സ്‌നേഹപൂര്‍വ്വം നിങ്ങളുടെ അടൂര്‍ പ്രകാശ്'.
നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കുവാന്‍ വ്യക്തമായ ഉപാധികളോടെയാണ് റവന്യു വകുപ്പ് ഉത്തരവ് നല്‍കിയത് .നി...
Posted by Adoor Prakash on Wednesday, March 16, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.