ശിരോവസ്ത്ര നിരോധം വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം –പാളയം ഇമാം
text_fieldsതിരുവനന്തപുരം: മുസ്ലിംകളുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റത്തിനാണ് സി.ബി.എസ്.ഇ ശ്രമിക്കുന്നതെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് പറഞ്ഞു. ശിരോവസ്ത്രം വിലക്കിയതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ സംയുക്തമായി പട്ടം സി.ബി.എസ്.ഇ റീജനല്‍ ഓഫിസിലേക്ക് സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന്‍െറ വികാരത്തെയും സംസ്കാരത്തെയും മാനിക്കാതെയുള്ള സി.ബി.എസ്.ഇ നിലപാട് എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന് മുഖ്യപ്രഭാഷണത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ബീമാപള്ളി റഷീദ് പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന്‍െറ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ശിരോവസ്ത്ര സ്വാതന്ത്യമെന്ന് ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഹിജാബ് റൈറ്റ്സ് ചെയര്‍മാന്‍ കൂടിയായ ടി.പി. അശ്റഫലി പറഞ്ഞു. നിലപാട് തിരുത്തുന്നതുവരെ സംയുക്ത കൂട്ടായ്മ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. എം.എസ്.എം. സംസ്ഥാന പ്രസിഡന്‍റ് മുസ്തഫാ തന്‍വീര്‍, ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് അമീന, ഹരിത സംസ്ഥാന പ്രസിഡന്‍റ് തഹ്ലിയാ ഫാത്തിമ, കെ.എന്‍.എം ജില്ലാ സെക്രട്ടറി അല്‍അമീന്‍ ബീമാപള്ളി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി എ. ആദില്‍ എന്നിവര്‍ സംസാരിച്ചു.
ഹാരിസ് കരമന, ശമീര്‍ ഇടിയാട്ടില്‍, വി.കെ.എം. ശാഫി. അമീര്‍ മുഹമ്മദ്, മുസ്തഫ ഇസ്ലാഹി, ആഷിഖ്, അന്‍വര്‍ സലാഹുദ്ദീന്‍, ഹസന്‍ നസീഫ്, ഷാഹിന്‍, റുബീന, മുഫീദ തസ്നി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സംഘടനാ നേതാക്കള്‍ സി.ബി.എസ്.ഇ റീജനല്‍ ഓഫിസ് അധികൃതരെ സന്ദര്‍ശിക്കുകയും നിവേദനം നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.