തെരഞ്ഞെടുപ്പ് കമീഷന്‍െറ നിയന്ത്രണം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം സ്തംഭിക്കുന്നുവെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്‍െറ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിപ്പിച്ചതായി മന്ത്രി കെ.സി.ജോസഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമീഷന് കത്ത് നല്‍കും. തദ്ദേശവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കമീഷനിലത്തെി നേരിട്ടും ഇക്കാര്യം വിശദീകരിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അസാധാരണ നിയന്ത്രണമാണ് ഇക്കുറി തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയത്. വേനല്‍ രൂക്ഷമായിരിക്കെ വരള്‍ച്ച ആശ്വാസ നടപടികള്‍ പോലും അനുവദിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ആദ്യംതന്നെ ജില്ലാ പ്ളാനിങ് കമ്മിറ്റികള്‍ ചേര്‍ന്ന് അംഗീകാരം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പാണ് ഈ നടപടികളെല്ലാം കൈക്കൊണ്ടത്. അവക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പദ്ധതി ചെലവ് കുറയാന്‍ കാരണമാകും. സംസ്ഥാനത്തെ 1205 തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ 44.45 ശതമാനം ഇതിനകം ചെലവിട്ടിട്ടുണ്ട്.
947 ഗ്രാമപഞ്ചായത്തുകളില്‍ 1546.73 കോടി രൂപയാണ് വിനിയോഗിച്ചത്. ബ്ളോക്കുകളില്‍ 375.53 കോടിയാണ് വിനിയോഗം. ജില്ലാ പഞ്ചായത്തുകള്‍ 367.54 കോടിയാണ് വിനിയോഗിച്ചത്. 86 മുനിസിപ്പാലിറ്റികളില്‍ 287.63 കോടിയും (38.34), ആറ് കോര്‍പറേഷനുകളില്‍ 182.62 കോടിയും (28.29) ആണ് ഇതുവരെയുള്ള വിനിയോഗം. നിയന്ത്രണങ്ങള്‍ നടപ്പാക്കിവരുന്ന പദ്ധതികളേയും പ്രയാസത്തിലാക്കുന്നു. വരള്‍ച്ച നേരിടാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 10 ലക്ഷവും ബ്ളോക്കുകള്‍ക്ക് 15 ലക്ഷവും ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും 20 ലക്ഷവും വീതം ചെലവിടാന്‍ അനുമതി നല്‍കിയിരുന്നു. എല്ലാവര്‍ഷവും ചെയ്യുന്ന ഈ നടപടികള്‍ക്കും കമീഷന്‍ അനുമതി നല്‍കുന്നില്ല.
അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് പണം വിനിയോഗിക്കുന്നതിനും നിയന്ത്രണം ഉണ്ടായി. ഇക്കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമീഷന്‍െറ ശ്രദ്ധയില്‍പെടുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ വ്യത്യസ്ത കക്ഷികളാണ് ഭരിക്കുന്നത്. പദ്ധതി പണം മാര്‍ച്ച് 31നകം ചെലവിടേണ്ടതുണ്ട്. കരുണ എസ്റ്റേറ്റിന്‍െറ കാര്യത്തില്‍ ഒരു പരാതിക്കും ഇടയില്ലാത്ത തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.ഇരിക്കൂറില്‍ മന്ത്രിക്കെതിരായ പ്രതിഷേധം ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ എണ്ണം കൂടുതലല്ളേയെന്നായിരുന്നു മറുപടി. ഇരിക്കൂറിലെ ജനങ്ങള്‍ക്ക് തന്നെ അറിയാം. അവര്‍ക്ക് തന്നിലും തനിക്ക് അവരിലും വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.