മലയാളിക്കു മാത്രമല്ല ഇനി മലയാളം...
text_fieldsതിരൂര്‍: മലയാള പഠനം ഇനി മലയാളിക്ക് മാത്രമല്ല എളുപ്പമാകുക. ബ്രിട്ടീഷുകാരനും ഫ്രഞ്ചുകാരനുമെല്ലാം മലയാളത്തിലെ ഉച്ചാരണം മുതല്‍ വാക്കുകള്‍ വരെ കമ്പ്യൂട്ടര്‍ സഹായത്തോടെ പഠിക്കാന്‍ വെബ്സൈറ്റ് തയാറാക്കിയിരിക്കുകയാണ് രണ്ട് സുഹൃത്തുക്കള്‍. വടകര തിരുവള്ളൂരിലെ ഇ.പി. സന്ദേശും കണ്ണൂര്‍ ഇരിട്ടി ‘വന്ദന’യിലെ പി. വിവേകുമാണിവര്‍. മലയാള സര്‍വകലാശാലക്കായി ഇവര്‍ തയാറാക്കിയ വെബ്സൈറ്റ് ബുധനാഴ്ച ഭാഷാപ്രേമികള്‍ക്കായി സമര്‍പ്പിച്ചു. മലയാളത്തിലെ അക്ഷരങ്ങളും വാക്കുകളും ഉച്ചാരണ രീതിയുമെല്ലാം ഇവരുടെ വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ലഭിക്കും. കാലിക്കറ്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഗവേഷണ വിദ്യാര്‍ഥികളായ ഇവര്‍ മൂന്നുമാസത്തെ പരിശ്രമത്തിലൂടെയാണ് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
എല്ലാ അക്ഷരങ്ങളുടെയും ഉച്ചാരണം സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ലഭ്യമാണ്. ലോകത്തില്‍ എവിടെയിരുന്നും മലയാള ഭാഷ സ്വായത്തമാക്കാം. മലയാളം കമ്പ്യൂട്ടിങ് രംഗത്ത് വിപ്ളവത്തിന് ഇത് തുടക്കമിടുമെന്നാണ് പ്രതീക്ഷ. മലയാള കമ്പ്യൂട്ടിങ്ങിന്‍െറ അടിസ്ഥാന ഡോക്യുമെന്‍റായി മാറുന്ന സൈറ്റില്‍ സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, ഉപസ്വരങ്ങള്‍ എന്നിങ്ങനെ മലയാളത്തിലെ 51 സ്വനങ്ങളും 926 വാക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ സ്വനത്തിന്‍െറയും മലയാളവും ഇംഗ്ളീഷും അന്താരാഷ്ട്ര ഫൊണിറ്റിക്സ് ആല്‍ഫബറ്റ് സിമ്പലുകളും സ്ത്രീ, പുരുഷ ശബ്ദം ഉപയോഗിച്ചുള്ള ഉച്ചാരണവും അര്‍ഥവും സൈറ്റിലുണ്ട്. ക്രിയേറ്റിവ് കോമണ്‍ ലൈസന്‍സിങ് സമ്പ്രദായത്തില്‍ ആര്‍ക്കും സൗജന്യമായി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.
സന്ദര്‍ശകരുടെ നിര്‍ദേശങ്ങള്‍ ഫീഡ്ബാക്കായി സ്വീകരിക്കാനും സൈറ്റിലൂടെ സാധിക്കും. പ്രാദേശിക ഭേദങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടാംഘട്ടം പ്രസിദ്ധീകരിക്കാനും സര്‍വകലാശാലക്ക് പദ്ധതിയുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണത്തിന്‍െറ ഭാഗമായി മലയാള സര്‍വകലാശാലയിലത്തെിയതിനിടെ ഭാഷാശാസ്ത്രവിഭാഗം മേധാവി ഡോ. എം. ശ്രീനാഥന്‍ അവതരിപ്പിച്ച ആശയം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പച്ചക്കൊടി കാണിച്ചു. ഭാഷാവിദഗ്ധരായ ടി.ബി. വേണുഗോപാല പണിക്കര്‍, വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ എന്നിവരുടെ സഹായം ലഭിച്ചതോടെ നടപടികള്‍ വേഗത്തിലായി. ഇവരാണ് വ്യാകരണം, ഉച്ചാരണ ശുദ്ധി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തിയത്. സെന്‍റര്‍ ഫോര്‍ മലയാളം ടെക്നോളജി എന്ന ഹോം പേജിലൂടെ ഫൊണിറ്റിക്സ് ആര്‍ക്കേവ് ക്ളിക്ക് ചെയ്ത് 51 പേജുകളുള്ള സൈറ്റില്‍ പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.