സൂര്യനെല്ലി പെണ്‍വാണിഭക്കേസ്; വാദം കേൾക്കുന്നത് ഏപ്രിൽ 13ലേക്ക് മാറ്റി
text_fieldsന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീലുകളില്‍ വാദം കേൾക്കുന്നത് സുപ്രീംകോടതി ഏപ്രിൽ 13ലേക്ക് മാറ്റി. ജാമ്യാപേക്ഷകള്‍ പരിഗണിക്കരുതെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വ. വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ് ബാബുവും നേരത്തേ വാദിച്ചിരുന്നു. തുടർന്നാണ് വ്യാഴാഴ്ച വാദം കേൾക്കാൻ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്.
സൂര്യനെല്ലി പെണ്‍വാണിഭക്കേസ് പ്രതികളിൽ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി ഹൈകോടതി റദ്ദാക്കുകയും ധർമ്മരാജൻ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ സർക്കാരും ഇരയായ പെൺകുട്ടിയും സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും 2013 ജനുവരിയിൽ ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. കൂടാതെ ഹൈക്കോടതി പുനഃപരിശോധനക്കും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഹൈകോടതി നടത്തിയ പുനർവിചാരണയിൽ പഴയ വിധി അസാധുവാക്കുകയും കീഴ്‌ക്കോടതി വിധി ഭേദഗതികളോടെ അംഗീകരിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.