ഇറാനിയന്‍ ബോട്ടിനെതിരെ അതിര്‍ത്തി ലംഘനക്കുറ്റം
text_fieldsകൊച്ചി: ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാനിയന്‍ ബോട്ടിനെതിരെ സമുദ്രാതിര്‍ത്തി ലംഘനക്കുറ്റം മാത്രം ചുമത്തി എന്‍.ഐ.എ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യദ്രോഹപ്രവര്‍ത്തനത്തിന് ഒരുവിധ തെളിവും ലഭിക്കാത്ത സാഹചര്യത്തിലാണിത്. സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടിന്‍െറ ക്യാപ്റ്റനെ മാത്രം പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയ തടവില്‍ കഴിയുന്ന ജീവനക്കാരായ 11പേരെയും നാട്ടിലത്തെിക്കാന്‍ അടിയന്തര നടപടിക്ക് കോടതി ഉത്തരവിട്ടു.
ഫോറിനര്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസിനാണ് (എഫ്.ആര്‍.ആര്‍.ഒ) എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇറാനിയന്‍ ബോട്ട് ‘ബറൂക്കി’യുടെ ക്യാപ്റ്റന്‍ അബ്ദുല്‍ മജീദ് ബലോചിക്കെതിരെ നടപടി തുടരും. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിന് എത്തിയതിന് മാരിടൈം സോണ്‍ ഓഫ് ഇന്ത്യ (റെഗുലേഷന്‍ ഓഫ് ഫിഷിങ് ബൈ ഫോറിന്‍ വെസല്‍സ്) ആക്ടിലെ മൂന്ന്, ഏഴ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ക്യാപ്റ്റനെതിരെ ചുമത്തിയത്.
ക്യാപ്റ്റന്‍ ബോട്ട് ഓടിച്ച് അതിര്‍ത്തി ലംഘിച്ചതിന് മറ്റുജീവനക്കാര്‍ ഉത്തരവാദിയല്ളെന്ന് കണ്ടത്തെിയാണ് ഇവരെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയത്.
കഴിഞ്ഞ ജൂലൈയിലാണ് ബോട്ട് തീര സംരക്ഷണസേന കസ്റ്റഡിയിലെടുത്തത്. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് എന്തോ വലിച്ചെറിഞ്ഞെന്നും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനാണ് എത്തിയതെന്നുമുള്ള സംശയത്തെ തുടര്‍ന്നാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത്.
ബോട്ട് കേടായതിനത്തെുടര്‍ന്ന് നിയന്ത്രണംവിട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടക്കുകയായിരുന്നെന്നാണ് ബോട്ട് ജീവനക്കാരുടെ മൊഴി. നടത്തിയ അന്വേഷണങ്ങളൊക്കെയും ഈ മൊഴി ശരിവെക്കുന്നതായിരുന്നു. ഇറാന്‍ പൗരന്മാരെ തിരിച്ചയക്കല്‍ എളുപ്പമാണെങ്കിലും പാകിസ്താന്‍ പൗരന്‍െറ കാര്യത്തില്‍കൂടുതല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി. കുറ്റപത്രം പരിഗണിക്കുന്നതിന്‍െറ ഭാഗമായി ക്യാപ്റ്റന്‍ അടക്കം കേസിലുള്‍പ്പെട്ട 12 പേരെയും വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.