വോട്ടുചെയ്യാന്‍ ക്ഷണിച്ച് കലക്ടറുടെ കത്ത്, ഭാഗ്യസമ്മാനവും
text_fieldsപത്തനംതിട്ട: വോട്ടര്‍മാരെ ബൂത്തിലേക്ക് ക്ഷണിച്ച് കലക്ടറുടെ കത്ത് വീടുകളിലത്തെും. ക്ഷണം സ്വീകരിച്ചത്തെി വോട്ടുരേഖപ്പെടുത്തിയാല്‍ ഭാഗ്യമുണ്ടെങ്കില്‍ സമ്മാനവും നേടാം. സംസ്ഥാനത്ത് പോളിങ് ശതമാനം ഏറ്റവും കുറവുള്ള പത്തനംതിട്ട ജില്ലയില്‍ അത് വര്‍ധിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്ന പദ്ധതികളാണിത്.വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ (സ്വീപ്) ഭാഗമായാണ് ഇത്തരം പദ്ധതികള്‍. ജില്ലയില്‍ എട്ടു ശതമാനമെങ്കിലും പോളിങ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പോളിങ് പത്തനംതിട്ട ജില്ലയിലായിരുന്നു. 60 ശതമാനത്തില്‍ കുറവ് പോളിങ് മുന്‍വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് ക്ഷണക്കത്ത് നല്‍കലും സമ്മാനപദ്ധതിയും നടപ്പാക്കുന്നതെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കലക്ടറുടെ ക്ഷണക്കത്തുകള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകളിലത്തെിക്കും. വോട്ട്ചെയ്യുന്നവരുടെ പേരുകള്‍ നറുക്കെടുത്താണ് സമ്മാനം നല്‍കുക. സായുധ സേനകളില്‍ ജോലിചെയ്യുന്ന 5000ത്തോളം പേര്‍ ജില്ലയിലുണ്ട്. ഇവരെ വോട്ടുചെയ്യിപ്പിക്കാനും പ്രചാരണം നടത്തും. ജില്ലയിലെ കിടപ്പുരോഗികളായ 3500പേരെ ബൂത്തിലത്തെിക്കാനും നടപടിക്ക് രൂപംനല്‍കി. ഏപ്രില്‍ പകുതിയോടെ നടപടി തുടങ്ങും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാനായി ജില്ലയിലെ കോളജുകളില്‍ ഫ്ളാഷ് മോബുകള്‍ സംഘടിപ്പിക്കുന്നതിനു പുറമെ പ്രത്യേകസംഘം ഇവരെ സന്ദര്‍ശിച്ച് വോട്ട് ചെയ്യേണ്ടതിന്‍െറ പ്രാധാന്യം വിശദീകരിക്കും. ഇതര സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കുന്ന വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തും.തെരഞ്ഞെടുപ്പിന്‍െറ പ്രാധാന്യം വിവരിച്ച് ഹ്രസ്വചിത്രം തയാറാക്കി തിയറ്ററുകള്‍, ചാനലുകള്‍ എന്നിവയിലൂടെ പ്രദര്‍ശിപ്പിക്കും. മൊബൈല്‍ വോട്ടിങ് യൂനിറ്റ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും പ്രചാരണം നടത്തും. പഞ്ചായത്ത്, റവന്യൂ ഓഫിസുകളില്‍ എത്തുന്നവര്‍ക്കായി വോട്ടേഴ്സ് വാളുകള്‍ ഒരുക്കും. ഇവിടെ വോട്ടര്‍മാര്‍ തങ്ങള്‍ വോട്ടുചെയ്യുമെന്ന് എഴുതി ഒപ്പിടാനുള്ള സംവിധാനമൊരുക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 68.11 ആയിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 65.67 ശതമാനവും. സ്വീപ് പദ്ധതിയുടെ ലോഗോ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നല്‍കി ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.