മണിയുടെ മരണത്തിൽ പങ്കുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സഹോദരൻ
text_fieldsചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മകെടുത്തി കൈയില്‍നിന്ന് ലക്ഷക്കണക്കിന് രൂപ സുഹൃത്തുക്കളും സഹായികളും മുമ്പും കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെയാണ് മരണത്തില്‍ സംശയമെന്നും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ ശരീരത്തില്‍ കീടനാശിനി കണ്ടത്തെിയെന്ന രാസപരിശോധനാ ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കുടുംബപരമായോ സാമ്പത്തികമായോ മണിക്ക് പ്രശ്നങ്ങളില്ല. ആത്മഹത്യ ചെയ്യണ്ട കാര്യവുമില്ല. അവസാന കാലങ്ങളില്‍ മണി വീട്ടിലേക്ക് വരാതായിരുന്നു. ബന്ധുക്കള്‍ മണിയുമായി ബന്ധപ്പെടുന്നത് മാനേജറും സുഹൃത്തുക്കളും അനുവദിച്ചിരുന്നില്ല. സ്ഥിരമായി കുറേ സുഹൃത്തുക്കള്‍ ഉണ്ടാകാറുണ്ട്. ഭാര്യയെ അങ്ങോട്ട് അടുപ്പിച്ചിരുന്നില്ല. അതിന്‍െറ പേരില്‍ താന്‍ പലപ്പോഴും പോയി വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് രാമകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പരിപാടികള്‍ കഴിഞ്ഞ് കൈനിറയെ പണവുമായാണ് മണി വന്നിരുന്നത്. പണം വാഹനത്തിലോ കൈയിലോ ആണ് സൂക്ഷിച്ചിരുന്നത്. മരിക്കുന്നതിന്‍െറ തലേന്ന് മണിയുടെ പാഡിയില്‍ വന്നവരെയെല്ലാം സംശയിക്കേണ്ട അവസ്ഥയാണ്. സുഹൃത്തുക്കള്‍ മണിയെ അപായപ്പെടുത്തില്ളെന്ന് മണിയുടെ മാനേജര്‍ വെളിപ്പെടുത്തിയതിന്‍െറ പിന്നാലെയാണ് മണി ആത്മഹത്യ ചെയ്തതല്ളെന്നും കൂടെ ഉണ്ടായിരുന്നവരെ സംശയിക്കുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞത്. പലപ്പോഴും മണിക്ക് മദ്യം നല്‍കുന്ന കാര്യത്തില്‍ സുഹൃത്തുക്കളുമായി താന്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. സുഹൃത്തുക്കള്‍ പുലര്‍ച്ചെ മുതല്‍ മണിക്ക് മദ്യം ഒഴിച്ചു കൊടുക്കാറുണ്ട്. പേടിക്കേണ്ടെന്ന് കരുതിയായിരിക്കാം മണി കരള്‍ രോഗത്തെക്കുറിച്ച് ഭാര്യയോട് പറയാതിരുന്നത്. മഞ്ഞപ്പിത്തം വന്നതിനെക്കുറിച്ചും മറ്റും ഭാര്യക്ക് അറിയാമായിരുന്നു. ലിവര്‍ സിറോസിസ് ആണെന്നു കുടുംബത്തില്‍ ആര്‍ക്കും അറിയില്ലായിരുന്നു.
സുഹൃത്തുക്കള്‍ എന്നു പറയുന്ന കുറച്ചുപേര്‍ മണിയെ സിനിമയില്‍നിന്നുപോലും അകറ്റിയിരുന്നു. കുടുംബത്തെ മണിയുമായി അടുപ്പിച്ചില്ല. സുഹൃത്തുക്കളുടെ നീരാളിപ്പിടിത്തത്തിലായിരുന്നു മണി. കഴിഞ്ഞ ഒരുവര്‍ഷം നിരവധി സിനിമകളുടെ ഓഫര്‍ ലഭിച്ചിരുന്നു. സംവിധായകരുടെ ഫോണ്‍പോലും മണിയെക്കൊണ്ട് മാനേജറും സുഹൃത്തുക്കളും എടുപ്പിച്ചില്ല. അന്വേഷിച്ചത്തെിയാല്‍ ഉറങ്ങുകയാണെന്നോ മറ്റോ പറഞ്ഞ് തിരിച്ചയക്കും. സ്റ്റേജ് ഷോകള്‍ക്ക് മാത്രമാണ് മണി പോയിരുന്നത്. അപ്പോള്‍ കൂടെയുള്ളവര്‍ക്കും പണം കിട്ടുമെന്നതാണ് കാരണം. സിനിമയിലാണെങ്കില്‍ പ്രതിഫലം ബാങ്ക് അക്കൗണ്ടിലേക്ക് വരും. അത് എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. സുഹൃത്തുക്കളാണ് മണിയെ പാഡിയില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. പലപ്പോഴും പണമായിത്തന്നെ മണി ലക്ഷങ്ങള്‍ കൈവശം വെച്ചിരുന്നു. ഇതൊക്കെ കൈകാര്യം ചെയ്തിരുന്നത് സുഹൃത്തുക്കളാണ്. മാനേജര്‍മാര്‍ അടക്കമുള്ളവരും പാഡിയില്‍ ജോലി ചെയ്യുന്നവരും സംശയിക്കപ്പെടേണ്ടവരാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും ദിവസം പുലയും മറ്റു ചടങ്ങുകളും ആയതിനാലാണ് മിണ്ടാതിരുന്നത്. സംശയാസ്പദമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൊലക്കുറ്റത്തിനുതന്നെ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.