സീറ്റ്പങ്കുവെക്കല്‍: കുഴഞ്ഞുമറിഞ്ഞ് എല്‍.ഡി.എഫ്
text_fieldsതിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്‍.ഡി.എഫിലെ സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ചകള്‍ കുഴഞ്ഞുമറിയുന്നു. ശനിയാഴ്ച ചേരുന്ന എല്‍.ഡി.എഫ് സംസ്ഥാനസമിതിയില്‍ ധാരണയിലത്തൊമെന്ന പ്രതീക്ഷയില്‍ സി.പി.എമ്മും മറ്റു കക്ഷികളുമായി ഇന്നലെ നടന്ന മാരത്തണ്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പൊളിഞ്ഞു. സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിലവിലെ സീറ്റുകള്‍ കുറക്കണമെന്ന നിര്‍ദേശം സി.പി.എം മുന്നോട്ടുവെച്ചു. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ളെന്ന് സി.പി.ഐ വ്യക്തമാക്കി.
വര്‍ഷങ്ങളായി ഒപ്പം നിന്ന പല ഘടകകക്ഷികളും കടുത്ത നിരാശയിലാണ്. പുതുതായി സഹകരിക്കാന്‍ എത്തിയ പാര്‍ട്ടികള്‍ക്കായി തങ്ങളെ അവഗണിക്കുന്നെന്ന പരാതിയിലാണ് മിക്ക കക്ഷികളും. എന്‍.സി.പി, ജനതാദള്‍ എന്നിവയുമായി മാത്രമാണ് ധാരണയിലത്തെിയത്. പല പാര്‍ട്ടികളും പുതിയ സാഹചര്യം വിലയിരുത്താന്‍ നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുമുണ്ട്.
ധാരണയിലത്തൊതെയാണ് ശനിയാഴ്ച വൈകീട്ട് മൂന്നിന് എല്‍.ഡി.എഫ് യോഗം ചേരുന്നത്. അതിനാല്‍ തീരുമാനത്തില്‍ എത്തില്ളെന്നാണ് സൂചന. തര്‍ക്കങ്ങളില്‍ സമവായത്തില്‍ എത്തുകയാവും പ്രധാന ലക്ഷ്യം.
10 കക്ഷികളുമായാണ് ചര്‍ച്ച നടന്നത്. 29 സീറ്റ് ചോദിച്ച സി.പി.ഐയോട് കഴിഞ്ഞതവണ മത്സരിച്ച 27 സീറ്റില്‍ രണ്ടെണ്ണം വിട്ടുതരണമെന്നാണ് മുന്‍ കൂടിക്കാഴ്ചയില്‍ സി.പി.എം നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. 26 സീറ്റുകളില്‍ മത്സരിക്കാമെന്ന നിലപാടിലേക്ക് വെള്ളിയാഴ്ച മാറി. എന്നാല്‍, സാധ്യമല്ളെന്ന് സി.പി.ഐ വ്യക്തമാക്കി. മുമ്പ് മുന്നണിയില്‍ നിന്ന് കക്ഷികള്‍ വിട്ടുപോയപ്പോള്‍ സീറ്റുകള്‍ സി.പി.എമ്മാണ് കൈക്കലാക്കിയതെന്നും അതില്‍നിന്ന് വിട്ടുകൊടുത്താല്‍ മതിയെന്നും അവര്‍ തിരിച്ചടിച്ചതോടെ കൂടിക്കാഴ്ച പിരിഞ്ഞു.
ഏഴ് സീറ്റ് ചോദിച്ച എന്‍.സി.പി കഴിഞ്ഞതവണത്തെ കുട്ടനാട്, പാലാ, എലത്തൂര്‍, കോട്ടക്കല്‍ എന്നീ നാലിലേക്ക് ചുരുങ്ങി. ആറ് ആവശ്യപ്പെട്ട ജനതാദള്‍-എസും 2011 ലെ അഞ്ച് സീറ്റ് മതിയെന്ന് സമ്മതിച്ചു. അങ്കമാലി, തിരുവല്ല, കോവളം, വടകര, ചിറ്റൂര്‍ എന്നിവയാണവ. കഴിഞ്ഞ തവണ മത്സരിച്ച മലപ്പുറത്തിനുപകരമാണ് ചിറ്റൂര്‍ ചോദിക്കുന്നത്.
വര്‍ഷങ്ങളായി മുന്നണിപ്രവേശം കാത്തുനില്‍ക്കുന്ന ഐ.എന്‍.എല്‍ മൂന്ന് സീറ്റിന് പകരം അഞ്ചാണ് ഇത്തവണ ചോദിച്ചത്. കൂത്തുപറമ്പ് അല്ളെങ്കില്‍ അഴീക്കോട്, കാസര്‍കോട് നിയമസഭാമണ്ഡലം അല്ലാതെ ജില്ലയില്‍ ഒരു സീറ്റ്, കോഴിക്കോട് സൗത്, മലപ്പുറം ജില്ലയില്‍ വേങ്ങര ഒഴിച്ച് മറ്റൊരുമണ്ഡലം, ഇരവിപുരം എന്നിവയാണിവ. എന്നാല്‍, ഐ.എന്‍.എല്‍ കഴിഞ്ഞതവണ മത്സരിച്ച കൂത്തുപറമ്പ് നല്‍കാനാവില്ളെന്നും അഴീക്കോടും ഇരവിപുരവും വിട്ടുതരാനാവില്ളെന്നും സി.പി.എം അറിയിച്ചു. കാസര്‍കോട് തന്നെ മത്സരിക്കണം. മലപ്പുറത്ത് അനുയോജ്യമായ മണ്ഡലം നല്‍കുന്നത് എല്‍.ഡി.എഫില്‍ ആലോചിക്കണമെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു. ഇതോടെ ധാരണയിലത്തെുന്നത് പരാജയപ്പെട്ടു. കടുത്ത അതൃപ്തിയിലാണ് ഐ.എന്‍.എല്‍ നേതാക്കള്‍. സീറ്റ് വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ശനിയാഴ്ച വൈകീട്ട് നാലിന് തലശ്ശേരിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒമ്പത് സീറ്റാണ് ചോദിച്ചത്. ഏഴ് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി, കുട്ടനാട്, കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍, പേരാവൂര്‍ സീറ്റുകളാണ് ചോദിക്കുന്നത്. എന്നാല്‍, എല്‍.ഡി.എഫിലെ ഘടകകക്ഷികളുമായി സംസാരിച്ചശേഷം അറിയിക്കാമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. കോവൂര്‍ കുഞ്ഞുമോന്‍െറ ആര്‍.എസ്.പി എല്ലിന് കുന്നത്തൂര്‍ സീറ്റില്‍ ധാരണയായെന്നാണ് സൂചന.
ഇതിനുപുറമേ ചവറ, ഇരവിപുരം, തിരുവനന്തപുരം ജില്ലയില്‍ ഒരു സീറ്റ് എന്നിവയും ചോദിച്ചെങ്കിലും പറ്റില്ളെന്ന് സി.പി.എം വ്യക്തമാക്കി. നാല് സീറ്റ് ചോദിച്ച കെ.ആര്‍. ഗൗരിയമ്മയുടെ ജെ.എസ്.എസിന്‍െറയും അഞ്ച് സീറ്റ് ചോദിച്ച സി.എം.പി കെ.ആര്‍. അരവിന്ദാക്ഷന്‍ വിഭാഗത്തിന്‍െറ കാര്യത്തിലും ധാരണയായില്ല. ജെ.എസ്.എസ് സംസ്ഥാന നിര്‍വാഹകസമിതി ശനിയാഴ്ച ആലപ്പുഴയില്‍ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.