റഷ്യയിൽ വിമാനം തകർന്ന് മരിച്ചവരിൽ മലയാളി ദമ്പതികളും
text_fieldsദുബൈ: ദുബൈയിൽ നിന്നുള്ള യാത്രാവിമാനം റഷ്യയിൽ തകർന്നുവീണ് മരിച്ചവരിൽ മലയാളി ദമ്പതികളും. പെരുമ്പാവൂർ വെങ്ങോല ചാമക്കാലയിൽ മോഹനൻെറ മകൻ ശ്യാം മോഹൻ (27), ഭാര്യ പനിക്കയം കതിർവേലിൽ അയ്യപ്പൻെറ മകൾ അഞ്ജു (26) എന്നിവരാണ് മരിച്ചത്. നേരത്തെ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചെന്ന് വിവരം ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇവർ നെടുമ്പാശ്ശേരിയിൽ നിന്ന് ദുബൈ വഴി റഷ്യയിലേക്ക് പോയത്. റഷ്യയിൽ ആയുർവേദ റിസോർട്ട് ജീവനക്കാരാണ് ഇവർ.
ഇന്ത്യൻ സമയം പുലർച്ചെ 3.50നാണ് വിമാനം അപകടത്തിൽപെട്ടത്. അപകടത്തിൽ 62 പേരാണ് മരിച്ചത്. തെക്കൻ റഷ്യയിലെ റസ്റ്റേവ് ഒാൺ ഡോണിൽ ലാൻഡിങ്ങിനിടെയാണ് വിമാനം തകർന്നുവീണത്. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 55 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.