പാലായിൽ മാണിക്കും പൂഞ്ഞാറിൽ ഇടതു സ്ഥാനാർഥികൾക്കുമെതിരെ പോസ്റ്ററുകൾ
text_fieldsകോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിക്കെതിരെ പാലായിൽ പോസ്റ്റർ. ബജറ്റ് വിറ്റ് പണം സമ്പാദിക്കുന്ന മാണി പാലാക്ക് അപമാനമാണെന്ന് പോസ്റ്ററിൽ പറയുന്നു. വിവേകപൂർവം വോട്ടുചെയ്ത് പാലായുടെ മാനം കാക്കണമെന്നും അഴിമതിവിരുദ്ധ സംയുക്ത സമിതിയുടെ പേരിൽ പുറത്തിറങ്ങിയ പോസ്റ്റർ ആഹ്വാനം ചെയ്യുന്നു.
പി.സി ജോർജിൻെറ മണ്ഡലമായ പൂഞ്ഞാറിലും ഇടതുമുന്നണി പരിഗണിക്കുന്ന സ്ഥാനാർഥികൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇടതുകൂട്ടായ്മ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മതമേലധ്യക്ഷൻമാർ തീരുമാനിക്കുന്ന അവസരവാദികളെ വേണ്ടെന്ന് പറയുന്ന പോസ്റ്ററുകൾ പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളിലാണ് പതിച്ചിരിക്കുന്നത്.
പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർഥികളെ വേണം. പി.സി ജോർജിനെയോ ജോർജ് ജെ. മാത്യൂവിനെയോ തലയിൽ കെട്ടിവെക്കരുതെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.