കെ.പി.എ.സി ലളിത, മുകേഷ്, വീണ എന്നിവരുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം
text_fieldsതിരുവനന്തപുരം: സിനിമാ താരങ്ങളായ മുകേഷ്, കെ.പി.എ.സി ലളിത, മാധ്യമപ്രവർത്തക വീണ ജോർജ് എന്നിവരുടെ സ്ഥാനാർഥിത്വത്തിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൻെറ അംഗീകാരം. തൃപ്പുണിത്തുറയിൽ പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലും മാറ്റമില്ല. വടക്കാഞ്ചേരിയിലാണ് കെ.പി.എ.സി ലളിത മത്സരിക്കുക. മുകേഷ് കൊല്ലത്തും വീണ ആറൻമുളയിലും മത്സരിക്കും.
വടക്കാഞ്ചേരിയിൽ കെ.പി.എ.സി ലളിതയുടെ സ്ഥാനാർഥിത്വത്തിനെതിരെ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പകരം സേവ്യർ ചിറ്റിലപ്പള്ളിയെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ആവശ്യം. നാടിനെ അറിയാവുന്ന പാർട്ടി പ്രവർത്തകരെ പരിഗണിക്കാതെ നൂലിൽ കെട്ടിയിറക്കിയവരെ സ്ഥാനാർഥിയാക്കരുത് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
എന്നാൽ ഇപ്പോഴത്തെ പ്രതിഷേധം നീണ്ടുനിൽക്കില്ല എന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് സ്ഥാനാർഥിത്വത്തിന് മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്. ഇക്കാര്യം കീഴ്ഘടങ്ങൾ വിളിച്ചുചേർത്ത് വിശദീകരിക്കുവാനും തീരുമാനമായി. ലളിതക്ക് പുറമെ മുകേഷിനെതിരെയും വീണക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.