സീറ്റ് വിഭജനം: യു.ഡി.എഫ് യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: ആഴ്ചകളായി തുടരുന്ന സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് യു.ഡി.എഫ് ചര്‍ച്ചകള്‍ തിങ്കളാഴ്ച വീണ്ടും നടക്കും. ഉഭയകക്ഷി ചര്‍ച്ചക്ക് പുറമെ യു.ഡി.എഫ് നേതൃയോഗവും നടക്കുന്നുണ്ട്. ശനിയാഴ്ച നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് കമ്മിറ്റിയും തിങ്കളാഴ്ച യോഗം ചേരും. ഇടക്ക് മന്ദീഭവിച്ച യു.ഡി.എഫ് സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളാണ് തിങ്കളാഴ്ച ഉണ്ടാവുക.
പ്രധാനമായും മാണി ഗ്രൂപ്പുമായാണ് തര്‍ക്കം. അവര്‍ മൂന്ന് സീറ്റ് കൂടി അധികം വേണമെന്ന നിലപാടിലാണ്. കഴിഞ്ഞ തവണത്തെ സീറ്റ് മാത്രമേ നല്‍കൂവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഫ്രാന്‍സിസ് ജോര്‍ജ് പക്ഷം പുറത്തുപോയതും അവര്‍ ചൂണ്ടിക്കാട്ടുന്നു. പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വെച്ചുമാറുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. ലീഗുമായി സീറ്റ് വിഭജനം ആദ്യം പൂര്‍ത്തിയായിരുന്നു. അവര്‍ 20 സീറ്റിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. തിരുവമ്പാടി സീറ്റില്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യം ലീഗ് നേരത്തേ തള്ളിയിരുന്നു. ആര്‍.എസ്.പി, ജെ.ഡി.യു എന്നിവയുമായുള്ള ചര്‍ച്ചകളും അന്തിമ ഘട്ടത്തിലാണ്. 21നകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള ചര്‍ച്ച ഇനി നടക്കാനിരിക്കുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.