ഇടുക്കി ജലസംഭരണിക്ക് സമീപം പട്ടയം: സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: ഇടുക്കി ജലസംഭരണിയുടെ സമീപ പ്രദേശത്ത് പത്തില്‍ ഒമ്പത് ചെയിനും പട്ടയം നല്‍കാനുള്ള ഉന്നതതല സമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധം ഉയരുന്നു. ഭൂമി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഡാമിന്‍െറ സുരക്ഷയെ അപകടകരമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തരടക്കം ചൂണ്ടിക്കാട്ടുന്നു. ജനുവരി ഒന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഒരു ചെയിന്‍ ഒഴികെയുള്ള ഭാഗത്ത് സര്‍വേ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
വൈദ്യുതി ബോര്‍ഡിന് വനംവകുപ്പ് ജലസംഭരണിക്ക് നല്‍കിയ ഭൂമിയാണിത്. അതിന്‍െറ ഉപയോഗ അവകാശം മാത്രമാണ് വൈദ്യുതി ബോര്‍ഡിനുള്ളത്. ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശം ബോര്‍ഡിനില്ല. 1964 ലെ ഭൂമിപതിവ് നിയമം അനുസരിച്ചാണ് പട്ടയം നല്‍കേണ്ടത്. നിയമത്തില്‍ ഇളവ് വരുത്താനും സര്‍ക്കാറിന് കഴിയില്ല. കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ അനുമതി കൊടുക്കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാന് അധികാരമില്ളെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കിയാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നുറപ്പാണ്. അതോടെ ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് നിലക്കും. അത് ജലസംഭരണിയുടെ നിലനില്‍പിനത്തെന്നെ ബാധിക്കും. അതേസമയം, ജലസംഭരണിക്ക് സമീപം ഭൂമിക്ക് പട്ടയം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കേരളം ശക്തമായി പ്രതിഷേധിക്കണം. രാഷ്ട്രീയ സമ്മര്‍ദം ശക്തമായപ്പോഴായിരിക്കും വൈദ്യുതി ബോര്‍ഡ് അനുമതി നല്‍കിയത്. കര്‍ഷകരെ മുന്നില്‍നിര്‍ത്തി ഭൂമാഫിയ സംഘമാണ് ഇതിനെല്ലാം പിന്നിലെന്നും അവര്‍ പറഞ്ഞു. ഇത് രാജഭരണകാലമല്ളെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്താല്‍ പട്ടയം നല്‍കാനാവില്ളെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. സംരക്ഷണ മേഖല മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ട സ്ഥലമാണ്. സര്‍ക്കാര്‍ ഒഴിയുന്നതിന് മുമ്പ് എടുത്തത് നശീകരണ തീരുമാനമാണെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.വി.എസ്. വിജയന്‍ കുറ്റപ്പെടുത്തി.
പട്ടയം നല്‍കുന്നതിന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് നിസ്സാരമായി തീരുമാനമെടുക്കാന്‍ കഴിയില്ളെന്ന് വൈദ്യുതി ബോര്‍ഡിലെ സി.ഐ.ടി.യു യൂനിയന്‍ നേതാവ് കെ.ഒ. ഹബീബ് പറഞ്ഞു. പട്ടയം നല്‍കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് അഡ്വ. ഹരീഷ് വാസുദേവ്, ജോണ്‍ പെരുവന്താനം, എം. ഗീതാനന്ദന്‍ എന്നിവരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.