സപ്ലൈകോ: വാങ്ങിയ വിലയെക്കാള്‍ കൂടിയ വിലയ്ക്ക് സബ്സിഡി അരി വില്‍പന
text_fieldsതൃശൂര്‍: സിവില്‍ സപൈ്ളസ് കോര്‍പറേഷനില്‍ (സപൈ്ളകോ) അരി വില്‍ക്കുന്നത് വാങ്ങിയതിനേക്കാള്‍ കൂടിയ വിലക്ക്. സബ്സിഡി അരി എന്ന പേരില്‍ മൂന്ന് -നാല് രൂപ കൂടുതല്‍ ഈടാക്കിയാണ് വില്‍പന. കുറുവ, ജയ, മട്ട അരികളാണ് ഇങ്ങനെ വില്‍ക്കുന്നത്. കിലോക്ക് 21-22 രൂപ നിരക്കില്‍ വാങ്ങുന്ന കുറുവ അരി 25 രൂപക്കാണ് വില്‍ക്കുന്നത്. ഇതേ വിലയുള്ള ജയക്കും വില്‍പനവില 25 രൂപതന്നെ. 22 രൂപയുള്ള മട്ട 24നാണ് വില്‍ക്കുന്നത്.
മൊത്തവിപണിയില്‍ ലഭിക്കുന്ന വിലക്കുറവിന്‍െറ ആനുകൂല്യം പൊതുജനത്തിന് നല്‍കാതെ ലാഭം ഉണ്ടാക്കാനാണ് സപൈ്ളകോ ശ്രമം. വില കുറഞ്ഞതിനാല്‍ വേണ്ടത്ര അരി സംഭരിച്ചിട്ടുണ്ട്. അരിക്ക് വില കുറഞ്ഞതോടെ ആനുപാതികമായി വില കുറക്കാന്‍ സപൈ്ളകോ തയാറായിട്ടില്ല. നേരത്തെ അഞ്ചു കിലോയായിരുന്നു സബ്സിഡി അരി. ഇപ്പോള്‍ നിബന്ധനയില്ലാതെ ആവശ്യക്കാര്‍ക്ക് വേണ്ടത്ര നല്‍കുന്നുണ്ട്. മൊത്ത വിപണിയില്‍ വില കുറഞ്ഞെങ്കിലും ചില്ലറ വിപണിയില്‍ 25 രൂപക്ക് അരി കിട്ടാനില്ല. ഈ സാഹചര്യത്തില്‍ മാവേലി സ്റ്റോറുകളിലും സപൈ്ളകോയിലും അരി വാങ്ങാന്‍ തിരക്കാണ്.
തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ വിലകുറച്ച് അധികം നല്‍കുകയാണെന്ന ധാരണയാണ് ജനത്തിനുള്ളത്. ഉഴുന്ന്, തുവര, പയര്‍ എന്നിവ രണ്ടുമാസമായി സ്റ്റോക്കില്ല. പര്‍ച്ചേഴ്സ് ഓര്‍ഡര്‍ നല്‍കുന്നതിലെ കാലതാമസമാണ് കാരണം. മാര്‍ച്ച് ആദ്യവാരം ഇവ വാങ്ങാനുള്ള ഇ-ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതാണ്. ടെന്‍ഡര്‍ പരിശോധിച്ച ശേഷം പയറിന് ഓര്‍ഡര്‍ നല്‍കിയത് ഈമാസം 10നാണ്. ഉഴുന്ന്, തുവര എന്നിവ 14നും. രണ്ടാഴ്ചത്തെ കാലതാമസമാണ് ആവശ്യസാധനങ്ങള്‍ ഒൗട്ട്ലെറ്റുകളില്‍നിന്ന് ഒൗട്ടാവാന്‍ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.