മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരെ സർക്കാർ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരിൽ സർക്കാർ പദ്ധതികൾ തടഞ്ഞ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർക്കെതിരെ മന്ത്രിസഭ. വർഷങ്ങളായി നടന്നുവരുന്ന പദ്ധതികൾ നടത്താൻ തെരഞ്ഞെടുപ്പ് കമീഷണർ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ഒാഫീസറുടെ നടപടി കുടിവെള്ള വിതരണം പോലും മുട്ടിക്കുന്നു. ബജറ്റ് പ്രഖ്യാപനമായ സൗജന്യ അരി വിതരണവും തടഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ ഏകപക്ഷീയമായ നടപടികൾക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സംസ്ഥാന സര്‍ക്കാറിെൻറ സൗജന്യ അരിവിതരണ പദ്ധതി തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞിരുന്നു. പെരുമാറ്റച്ചട്ടത്തിെൻറ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷെൻറ നടപടി.
കുടിവെള്ള വിതരണത്തിന് അനുമതി തേടി തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അനുമതി കിട്ടും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും നിര്‍ത്തിവെക്കാനാണ് കമീഷൻ ഉത്തരവിട്ടത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമാറ്റച്ചട്ടങ്ങൾ ജനജീവിതത്തെ ബാധിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരാവകാശ പരിധിയിൽ നിന്ന് വിജിലൻസിനെ ഒഴിവാക്കിയത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെെട്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. 2009 ൽ ഇടതു മുന്നണി സർക്കാർ ഇരുന്ന കാലത്താണ് വിജിലൻസ് ഡയറക്ടർ ഇത് സംബന്ധിച്ച കത്തയച്ചത്. വിവരങ്ങൾ തരുന്നവരുടെ പേരുകൾ പുറത്താകാതിരിക്കാൻ സംവിധാനം വേണം എന്നതിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയത്. നല്ല ഉേദ്ദശത്തോടെയാണ് സർക്കാർ ഉത്തരവ്ഇറക്കിയത്. എന്നാൽ അതിന് വ്യാഖ്യാനം വന്നത് വേറൊരു തരത്തിലാണ്. ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് പരിശോധിച്ച ശേഷം തിരുത്തേണ്ട വിഷയങ്ങളുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.