സി.പി.എം പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
text_fieldsകോഴിക്കോട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം. മുതലക്കുളം മൈതാനത്ത് നടന്ന എ.കെ.ജി- ഇ.എം.എസ് ദിനാചരണത്തില്‍ പിണറായി വിജയന്‍െറ പ്രസംഗം കഴിഞ്ഞയുടനെ അദ്ദേഹം വേദി വിടുന്നതും മറ്റുമായ രംഗങ്ങള്‍ ചിത്രീകരിച്ച സംഘത്തെയാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദിനും കാമറാമാന്‍ അരവിന്ദിനുമാണ് മര്‍ദനമേറ്റത്. ഇവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പിണറായി വിജയന്‍ വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. സദസ്സിന്‍െറ ദൃശ്യങ്ങളെടുക്കവേ കാലിക്കസേരകള്‍ എടുക്കുകയാണോടാ എന്നു ചോദിച്ച് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നെന്ന് അനുമോദ് പറഞ്ഞു. ആദ്യം കാമറയും മൈക്കും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാത്തതിനാല്‍ ശാരീരികമായി കൈയേറ്റം ചെയ്യുകയായിരുന്നു. കാമറ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമമുണ്ടായതായി അനുമോദ് പറഞ്ഞു. അനുമോദിന്‍െറ മുഖത്തും ശരീരത്തിലും അരവിന്ദിന്‍െറ തലക്കും മര്‍ദനമേറ്റു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
കോഴിക്കോട്: മുതലക്കുളത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദ്, കാമറാമാന്‍ അരവിന്ദ് എന്നിവരെ ക്രൂരമായി മര്‍ദിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള നടപടി അംഗീകരിക്കാനാവില്ളെന്ന് ജില്ലാ പ്രസിഡന്‍റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.