ഏലമലക്കാടുകളും പതിച്ചുനല്‍കുന്നു
text_fieldsതിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയിലെ ഏലമലക്കാടുകള്‍ക്ക് പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പിന്‍െറ നീക്കം. 1977 ജനുവരി ഒന്നിന് മുമ്പുള്ള കുടിയേറ്റ വനഭൂമിക്ക് പട്ടയം നല്‍കാനുള്ള കേന്ദ്രാനുമതിയില്‍ ഏലം കൂടി ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇക്കൊല്ലം ജനുവരി ഒന്നിന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ നിര്‍ദേശം നല്‍കിയത്. ഇക്കാര്യം പരിശോധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഇടുക്കി കലക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. ഉടുമ്പന്‍ചോലയില്‍ ഏലം കൂടി ഉള്‍പ്പെടുത്തിയാല്‍ സി.എച്ച്.ആര്‍ മേഖലയില്‍ ഒരു സെന്‍റ് ഭൂമി പോലും അവശേഷിക്കില്ളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഏലമലക്കാടുകള്‍ക്കു കൂടി പട്ടയം നല്‍കാന്‍ ലക്ഷ്യമിട്ടാണ് കുടിയേറ്റത്തിന്‍െറ കാലപരിധി 2005 ജൂണ്‍ ഒന്നുവരെയാക്കി നേരത്തേ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍, കോണ്‍ഗ്രസിനകത്തുനിന്നുതന്നെ എതിര്‍പ്പ് ശകത്മായപ്പോള്‍ അതു പിന്‍വലിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 2015 ജൂലൈയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഏലം കൃഷി ചെയ്യാത്ത പുറമ്പോക്ക്, തരിശ്, പുല്‍മേടുകള്‍, റിസര്‍വ് വനം, കരിങ്കാട് എന്നിങ്ങനെ റീസര്‍വേ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് നിര്‍ദേശമുണ്ടായി. സെപ്റ്റംബര്‍ ആറിന് (374/15/റവ) സര്‍ക്കാര്‍ ഉത്തരവും ഇറക്കി. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ഹരിതവാദികളായ എം.എല്‍.എമാര്‍ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഏലമലക്കാടുകള്‍ ലക്ഷ്യംവെച്ചാണ് സര്‍ക്കാര്‍ ഭൂമിപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. 1897ല്‍ ഉടുമ്പന്‍ചോല താലൂക്ക് തിരുവിതാംകൂര്‍ രാജാവാണ് കാര്‍ഡമം ഹില്‍ റിസര്‍വ് ആയി പ്രഖ്യാപിച്ചത്. 1935ല്‍ ഇതു സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിനാണ് കൈമാറിയത്. ഇപ്പോഴും മേഖലയില്‍ ഏലം കൃഷിക്ക് മാത്രമാണ് അനുവാദമുള്ളത്. മരം മുറിക്കാന്‍ അനുമതിയില്ല.
എന്നാല്‍, പാട്ടക്കാര്‍ വനഭൂമിയില്‍നിന്ന് മരങ്ങള്‍ വെട്ടി കടത്തിയിട്ടുണ്ട്. 1993ലെ ചട്ടങ്ങള്‍ അനുസരിച്ച് ഭൂമി പതിച്ചു നല്‍കുന്നത് റീസര്‍വേ റെക്കോഡുകളുടെ അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തില്‍ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ആവശ്യമില്ളെ്ളന്ന നിര്‍ദേശവും ഉന്നതതല യോഗം അംഗീകരിച്ചു. 1993ലെ ചട്ടങ്ങള്‍ പ്രകാരം നാല് ഏക്കര്‍വരെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് വരുമാന പരിധി പരിഗണിക്കുന്നില്ല. ഇതുപോലെ 1964ലെ ഭൂമിപതിവ് ചട്ടങ്ങളിലും ഇളവ് നല്‍കുന്നതിന് ചട്ടം ഭേദഗതി ചെയ്യണമെന്ന നിര്‍ദേശത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഇഷ്ടദാനമായി എന്‍.എച്ച് പുറമ്പോക്കും
കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ജാതി, മത സംഘടനകളെ പ്രീണിപ്പിക്കാന്‍ റവന്യൂ വകുപ്പുവക ഇഷ്ടദാനം. കാഞ്ഞിരപ്പള്ളി എസ്.എന്‍.ഡി.പി ശാഖ 55ന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 20 സെന്‍േറാളം (7.90 ആര്‍) റോഡ് പുറമ്പോക്ക് സൗജന്യ നിരക്കില്‍ പട്ടയം നല്‍കുന്നതിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മത്തേ ഉത്തരവിട്ടത്.
റവന്യൂ വകുപ്പിനുവേണ്ടി ഫെബ്രുവരി 27 തീയതിയായി സര്‍ക്കാര്‍ ഉത്തരവ് 77/2016 ലാണ് റോഡ് പുറമ്പോക്ക് പതിച്ചു നല്‍കാന്‍ ഉത്തരവായത്.
സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ ചെയ്ത് അയക്കേണ്ടതില്ളെന്നും ഇത് സംബന്ധിച്ച് തുടര്‍ന്നുവന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും നിര്‍ദേശിച്ച് 2006 ജൂണ്‍ 12ന് 48925/എ1/06/ നമ്പറായി സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കെയാണ് ഭൂമി പതിച്ചു നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.