കല്ലായി-ചെറുവത്തൂര്‍ റെയില്‍പാത വൈദ്യുതീകരണം സുരക്ഷാ പരിശോധനയും വിജയം
text_fieldsകോഴിക്കോട്: വൈദ്യുതീകരണം പൂര്‍ത്തിയായ കല്ലായി-ചെറുവത്തൂര്‍ പാതയിലെ സ്പീഡ് റണ്ണിങ് വിജയകരം. പാതയുടെ നിലവിലെ സ്ഥിതിയില്‍ ദക്ഷിണമേഖലാ റെയില്‍വേ സുരക്ഷാവിഭാഗം കമീഷണര്‍ എസ്.കെ. മിത്തല്‍ സംതൃപ്തി അറിയിച്ചു. 300 കിലോമീറ്റര്‍ വരുന്ന പാതക്കു പുറമെ വൈദ്യുതി പ്രസാരണത്തിനായി നിര്‍മിച്ച സബ്സ്റ്റേഷനുകളും സ്വിച്ചിങ് പോസ്റ്റുകളും ലെവല്‍ ക്രോസുകളും മേല്‍പാലങ്ങളും അദ്ദേഹം പരിശോധിച്ചു.
റെയില്‍വേ ട്രാക്കിനു മുകളിലുടെ കടന്നുപോകുന്ന സംസ്ഥാന വൈദ്യുതിവകുപ്പിന്‍െറ ലൈനുകളും പരിശോധിച്ചു അപകടകരമല്ളെന്ന് അദ്ദേഹം വിലയിരുത്തി. റിപ്പോര്‍ട്ട് ഉടന്‍ റെയില്‍വേക്ക് കൈമാറും. സ്ഥിരമായി ഇലക്ട്രിക് ട്രെയിന്‍ ഓടിക്കുന്നതിലും വൈകാതെ തീരുമാനമുണ്ടാകും. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച പ്രത്യേക ട്രെയിനില്‍ ഉദ്യോഗസ്ഥര്‍ കല്ലായി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടത്. 9.15ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് എലത്തൂര്‍ സബ്സ്റ്റേഷന്‍ സന്ദര്‍ശിച്ചു. വൈകീട്ട് 4.30ന് ചെറുവത്തൂരിലത്തെി. ചെറുവത്തൂരില്‍നിന്ന് തിരിച്ചു കല്ലായിയിലേക്ക് വൈദ്യുതി എന്‍ജിനാണ് ഘടിപ്പിച്ചത്. 6.30ന് കല്ലായിയില്‍ തിരികെയത്തെി. ദക്ഷിണ റെയില്‍വേ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ആര്‍.കെ. കുല്‍ക്ഷേത്ര, ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ്, ചെന്നെ ചീഫ് പ്രോജക്ട് ഓഫിസര്‍ സത്യനാരായണ, ചീഫ് ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ എന്‍ജിനീയര്‍ ചന്ദ്രശേഖര്‍, കെ. പളനി, ഇ. ശ്രീനിവാസന്‍, എസ്. ജയകൃഷ്ണന്‍, വി.കെ. മനോഹരന്‍, ടി.സി. ജോണ്‍സണ്‍, എ. താമരശെല്‍വന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.