ജീവിതം ഹോമിക്കേണ്ടി വന്നാലും യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരും – സഹോദരന്‍
text_fieldsതൃശൂര്‍: കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയാക്കാനാണ് ശ്രമമെങ്കില്‍ വിട്ടുകൊടുക്കില്ളെന്ന് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വേലൂര്‍ പുനര്‍ജനി ജീവജ്വാല കലാസമിതി സംഘടിപ്പിച്ച മണി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും, ജീവിതം ഹോമിക്കേണ്ടി വന്നാലും മരണത്തിന് പിന്നിലെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരും. സുഹൃത്തുക്കളുടെ കാന്തിക വലയത്തിലായിരുന്നു ചേട്ടന്‍. അവസാന കാലത്ത് വന്ന ചില മോശം സുഹൃത്തുക്കള്‍ അദ്ദേഹത്തെ നശിപ്പിച്ചു. വീട്ടിലേക്ക് വിടാന്‍ പോലും തയാറായിരുന്നില്ല. ഇവരില്‍നിന്ന് വിട്ടുവരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
ഒരു മിഠായിക്ക് വേണ്ടി പോലും വഴക്കിടാത്ത സഹോദരങ്ങളായിരുന്നു ഞങ്ങള്‍. എന്നാല്‍, സുഹൃത്തുക്കളുടെ കാര്യം പറഞ്ഞ് പലപ്പോഴും വഴിക്കിട്ടു. ജ്യേഷ്ഠനെ കൊന്നത് ഞാനും ജ്യേഷ്ഠത്തിയമ്മയുടെ അച്ഛനുമാണെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ജ്യേഷ്ഠന്‍െറ തണലില്‍ മാത്രം ജീവിച്ച സാധാരണ വീട്ടമ്മയാണ് അവര്‍. അയല്‍ക്കാര്‍ പോലും അവരെ അധികം കണ്ടിട്ടുണ്ടാവില്ല. അവര്‍ക്കും കുടുംബത്തിനും എതിരെ ഇത്തരത്തില്‍ ദുഷ്പ്രചാരണം നടത്തുന്നത് ചേട്ടന്‍െറ ആത്മാവ് പൊറുക്കില്ല. ഞങ്ങളുടെ വീടിന് മുന്നില്‍ മാധ്യമവേട്ടയാണ് നടക്കുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഞാന്‍ മണിയെ കണ്ടിട്ടില്ളെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായാണ് ചാനലില്‍ ഏറ്റവും പുതിയ വാര്‍ത്ത. ഭാര്യാപിതാവിനെ അടക്കം സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തി. ഊഹാപോഹം അടിച്ചുവിട്ട് ലൈവ് ഇന്‍റര്‍വ്യൂ കൊടുക്കുകയാണ് ചാനലുകള്‍ക്ക് ആവശ്യം. അതിന് ഞങ്ങള്‍ തയാറല്ല.
പത്ര-ദൃശ്യ-സാമൂഹിക മാധ്യമങ്ങള്‍ ചേട്ടനെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്. അര്‍ബുദമാണെന്നും എയിഡ്സ് ആണെന്നും പ്രചരിപ്പിച്ചു. മാധ്യമ ചര്‍ച്ചകളില്‍നിന്ന് ഞങ്ങളുടെ കുടുംബം മന$പൂര്‍വം അകലം പാലിക്കുകയാണ്. കുപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചേട്ടന്‍െറ സിനിമകള്‍ക്ക് സാറ്റലൈറ്റ് റേറ്റിങ് നല്‍കാത്ത ചാനലുകള്‍ ഇപ്പോള്‍ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലൈവ് ഷോ കൊടുത്ത് റേറ്റിങ് നേടാനുള്ള ശ്രമത്തിലാണ്. നാടന്‍പാട്ടിനെ ജനങ്ങളിലത്തെിക്കാന്‍ ഏറെ പ്രയത്നിച്ച മണിക്ക് ഫോക്ലോര്‍ അവാര്‍ഡ് പോലും നല്‍കിയിട്ടില്ല. സിനിമാ അവാര്‍ഡുകള്‍ക്കപ്പുറം ഈ അവാര്‍ഡ് കുടുംബം ഏറെ ആഗ്രഹിച്ചിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയെക്കുറിച്ച് പറയുന്നതിനിടെ രാമകൃഷ്ണന്‍ പലവട്ടം വിതുമ്പി. സംവിധായകരായ വിനയന്‍, പ്രിയനന്ദനന്‍, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, ഗായകന്‍ സന്നിദാനന്ദന്‍, കലാഭവന്‍ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണിയുടെ ജീവിതം സിനിമയാക്കും
കലാഭവന്‍ മണി ദുര്‍ബലനായിരുന്നുവെന്നും നാലോ അഞ്ചോ പേര്‍ വിചാരിച്ചാല്‍ വളക്കാന്‍ പറ്റുന്ന മനസ്സായിരുന്നുവെന്നും സംവിധായകന്‍ വിനയന്‍. മണിയെ ആര്‍ക്കും പറഞ്ഞ് പറ്റിക്കാന്‍ കഴിയുമായിരുന്നു. ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുമ്പോഴും ആരെങ്കിലും മുഖത്ത് നോക്കി എന്തെങ്കിലും പറഞ്ഞാല്‍ തളരും. സുഹൃത്തുകള്‍ക്കുവേണ്ടി നിന്നപ്പോള്‍ തെറ്റ് പറ്റിയ മനുഷ്യനായിരുന്നു മണിയെന്നും അദ്ദേഹം പറഞ്ഞു. വേലൂര്‍ പുനര്‍ജനി ജീവജ്വാല കലാസമിതിയുടെ മണി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.
ജീവിതത്തിന്‍െറ എല്ലാ ദു$ഖങ്ങളും പേറിവന്ന ചെറുപ്പക്കാരനോട് നീതി കാണിക്കാന്‍ നമുക്കായില്ല. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിക്കും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നല്‍കിയപ്പോള്‍ ജൂറി പറഞ്ഞ ന്യായം ചെറുപ്പക്കാര്‍ വളര്‍ന്നുവരട്ടെ എന്നായിരുന്നു. എന്നാല്‍, 27ാം വയസ്സില്‍ മണി ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലെ അന്ധന്‍െറ വേഷത്തിന് അവാര്‍ഡ് കൊടുക്കാന്‍ ആ ന്യായം ഉണ്ടായില്ല. അഭിനയകലയുടെ മൂര്‍ത്തിമദ്ഭാവങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിയുന്ന കലാകാരനായിരുന്ന മണിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നെന്നും വിനയന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.