Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജിന്...

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിര്‍ദേശങ്ങള്‍

text_fields
bookmark_border
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിര്‍ദേശങ്ങള്‍
cancel

മലപ്പുറം: ഹജ്ജിന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരും കാത്തിരിപ്പ് പട്ടികയില്‍ ക്രമനമ്പര്‍ ഒന്ന് മുതല്‍ 500 വരെയുള്ള അപേക്ഷകരും പാസ്പോര്‍ട്ട്, ഫോട്ടോ എന്നിവ  മാര്‍ച്ച് 28ന് രാവിലെ പത്തിന് ഹജ്ജ് കമ്മിറ്റി ഓഫിസിലത്തെിക്കണം. തെരഞ്ഞെടുക്കപ്പെട്ടവര്‍ മുന്‍കൂറായി 81,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ/യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പേ-ഇന്‍ സ്ളിപ്പിന്‍െറ (എച്ച്.സി.ഒ.ഐ കോപ്പി) ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പണം അടക്കേണ്ട തീയതി ട്രെയിനര്‍മാര്‍ വഴി അറിയിക്കും. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കണം. പേ-ഇന്‍ സ്ളിപ്പിലെ ‘PILGRIM COPY’ മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം. പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകളുണ്ട്. ഇവ ഉപയോഗിച്ച് മാത്രമേ പണമടക്കാവൂ. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ ഇന്‍ സ്ളിപ്പ് ഹജ്ജ് കമ്മിറ്റിയുടെ  www.hajcommittee.com, www.keralahajcommittee.orgല്‍നിന്ന് ലഭിക്കും.

പേ ഇന്‍ സ്ളിപ്പ് ലഭ്യമാകുന്ന തീയതി ട്രെയ്നര്‍മാര്‍ മുഖേന പിന്നീട് അറിയിക്കും. ഹാജിമാര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും രണ്ടാം ഗഡുവായി അടക്കേണ്ട തുക, ക്ളാസ്, കുത്തിവെപ്പ്, യാത്രാ തീയതി തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കുന്നതിനും   ഓരോ പ്രദേശത്തും ഹജ്ജ് ട്രെയ്നര്‍മാരെ നിയമിച്ചിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അവരവരുടെ പ്രദേശത്തെ ട്രെയിനറെ ബന്ധപ്പെടണം.

ഓരോ പ്രദേശത്തെയും ഹജ്ജ് ഫീല്‍ഡ് ട്രെയ്നര്‍മാരുടെ പേരും ഫോണ്‍നമ്പറും ജില്ലാ ട്രെയ്നര്‍മാരില്‍നിന്ന് ലഭിക്കും. ട്രെയ്നര്‍മാരും മൊബൈല്‍ നമ്പറും എന്‍.പി. ഷാജഹാന്‍,  മാസ്റ്റര്‍ ട്രെയ്നര്‍-9447914545, യു. മുഹമ്മദ് റഊഫ്, മാസ്റ്റര്‍ ട്രെയ്നര്‍-9846738287, എന്‍.പി. സൈനുദ്ദീന്‍, ജില്ലാ ട്രെയ്നര്‍ കാസര്‍കോട്-9446640644, സി.കെ. സുബൈര്‍ ഹാജി, കണ്ണൂര്‍-9447282674, എന്‍.കെ. മുസ്തഫ ഹാജി, വയനാട്-9447345377, ഷാനവാസ് കുറുമ്പൊയില്‍, കോഴിക്കോട്-9847857654, മുഹമ്മദലി കണ്ണിയന്‍, മലപ്പുറം-9496365285, കെ. മുബാറക് പാലക്കാട്-9846403786, കെ. ഹബീബ്, തൃശൂര്‍-9446062928, സി.എം. അസ്കര്‍, എറണാകുളം-9847053127, 9562971129, അബ്ദുറഹ്മാന്‍ പുഴക്കര, ഇടുക്കി-9746775013, പി.എ. ഖമറുദ്ദീന്‍, കോട്ടയം-9447507956, നിഷാദ്, ആലപ്പുഴ-9447116584, എം. നാസര്‍, പത്തനംതിട്ട-9495661510, ഇ. നിസാമുദ്ദീന്‍, കൊല്ലം-9496466649, 8547766751, മുഹമ്മദ് റാഫി, തിരുവനന്തപുരം-9847171711.

260 വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തു
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനായി സംസ്ഥാനത്ത് 260 വളണ്ടിയര്‍മാരെ നിയമിച്ചതായി ഹജ്ജ് എക്സിക്യൂട്ടീവ് ഓഫിസര്‍ ടി. ഭാസ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസ്റ്റര്‍ ട്രെയിനര്‍മാരായി രണ്ട് പേരെയും ജില്ലാ ട്രെയിനര്‍മാരായി 14 പേരെയുമാണ് നിയമിച്ചിട്ടുള്ളത്. 100 ഹാജിമാര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ 103 പേരും ഇവരെ സഹായിക്കുന്നതിനായി 120 പേരെയുമാണ് സംസ്ഥാനത്തൊട്ടാകെയായി നിയമിച്ചിരിക്കുന്നത്. മുതിര്‍ന്ന 50 വളണ്ടിയര്‍മാര്‍ക്ക് ഏപ്രില്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ മുംബൈയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് ഏപ്രിലില്‍ എല്ലാ ജില്ലകളിലും ഒന്നാംഘട്ട ക്ളാസുകള്‍ നടക്കും.

ഹജ്ജ് സര്‍വിസ് കരിപ്പൂര്‍ വഴിയാക്കാനുള്ള ശ്രമം തുടരുമെന്നും കലക്ടര്‍ പറഞ്ഞു. ഹജ്ജ് കമ്മിറ്റിയംഗങ്ങളുടെയും എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഇ. അഹമ്മദ് എന്നിവര്‍ക്കൊപ്പം കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ നേരില്‍ കണ്ട് വിഷയം ഉന്നയിച്ചിരുന്നു. 2001 മുതല്‍ 2014 വരെ കരിപ്പൂരില്‍ നിന്ന് പ്രശ്നങ്ങളൊന്നുമില്ലാതെ വലിയ വിമാനം ഉപയോഗിച്ച് സര്‍വിസ് നടത്തിയ വിഷയവും മന്ത്രിയെ ധരിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, കോ-ഓര്‍ഡിനേറ്റര്‍ മുജീബ് പുത്തലത്ത് സംബന്ധിച്ചു.
കൂടുതല്‍ തീര്‍ഥാടകര്‍ കോഴിക്കോട് ജില്ലയില്‍ നിന്ന്
കരിപ്പൂര്‍: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവരില്‍ കൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്ന്. 3,126 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് അവസരം ലഭിച്ചത്. 2,276 തീര്‍ഥാടകരുള്ള മലപ്പുറം ജില്ലയാണ് രണ്ടാമത്. ഇരുജില്ലകളില്‍ നിന്നായി 5,402 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്നാണ് തീര്‍ഥാടകര്‍ ഏറ്റവും കുറവുള്ളത്: 36 പേര്‍. ഈ വര്‍ഷം 9,943 ആണ് കേരളത്തിന്‍െറ ക്വോട്ട. ഇതില്‍ 8,213 പേരും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളവരാണ്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം 1,730 പേരാണുള്ളത്. ഓരോ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം: തിരുവനന്തപുരം-175, കൊല്ലം-215, ആലപ്പുഴ-128, പത്തനംതിട്ട-36, കോട്ടയം-180, ഇടുക്കി-92, എറണാകുളം-766, തൃശൂര്‍-138, പാലക്കാട്-392, മലപ്പുറം-2,276, കോഴിക്കോട്-3,126, വയനാട്-315, കണ്ണൂര്‍-1,216, കാസര്‍കോട്-888.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj 2016
Next Story