ഭൂമിദാനമാണ് ഉമ്മൻചാണ്ടി സർക്കാറിൻെറ വികസനം -കോടിയേരി
text_fieldsകണ്ണൂർ: സ്വകാര്യ വ്യക്തികൾക്ക് സർക്കാർ ഭൂമി ദാനം ചെയ്യുന്നതാണ് ഉമ്മൻചാണ്ടി സർക്കാറിൻെറ വികസനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ് സർക്കാർ ഭൂപരിഷ്കരണ നിയമത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ്. സർക്കാറിനെ നിയന്ത്രിക്കുന്നത് കോർപറേറ്റുകളാണ്. വി.എം സുധീരനേക്കാൾ സന്തോഷ് മാധവനും ഹോപ് പ്ലാൻറേഷനുമാണ് സർക്കാറിൽ സ്വാധീനമെന്നും കോടിയേരി കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ അനധികൃത ഭൂമിദാനങ്ങൾ റദ്ദാക്കും. ഉദ്യോഗസ്ഥർ എതിർത്തിട്ടും ഭൂമി കൈമാറാൻ തീരുമാനമെടുത്തതിന് പിന്നിൽ കോടികളുടെ അഴിമതിയാണ്. ഇതിൽ സമഗ്രമായ അന്വേഷണം വേണം. ഏകാധിപതിയെപ്പോലെയാണ് ഉമ്മൻചാണ്ടി പെരുമാറുന്നത്.
വളരണം ഈ നാട്, തുടരണം ഈ ഭരണം എന്നാണ് യു.ഡി.എഫിൻെറ മുദ്രാവാക്യം. ഈ ഭരണം തുടർന്നാൽ സംസ്ഥാനത്ത് ഭൂമി ബാക്കിയുണ്ടാകുമോ എന്നും കോടിയേരി ചോദിച്ചു.
11 കക്ഷികൾ നിലവിൽ എൽ.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണക്കുന്നുണ്ട്. ഇവരുമായുള്ള ചർച്ച പിന്നീട് നടത്തും. ആദ്യ ഘട്ടത്തിൽ പി.സി ജോർജിൻെറ കാര്യം പരിഗണിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.