കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍; സഭകള്‍ക്കിടയില്‍ ഭിന്നത
text_fields
ന്യൂഡല്‍ഹി: പെസഹയോടനുബന്ധിച്ചുള്ള കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശത്തെച്ചൊല്ലി ക്രൈസ്തവ സഭകള്‍ക്കിടയില്‍ ഭിന്നാഭിപ്രായം. നൂറ്റാണ്ടുകളായി പുരുഷന്മാരെമാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങില്‍ വരുത്തുന്ന മാറ്റം വിപ്ളവാത്മക കാല്‍വെപ്പായാണ് ലോകമെണ്ണിയത്. പുരുഷന്മാര്‍ക്കുപകരം ദൈവജനങ്ങള്‍ എന്ന പദം ഉപയോഗിച്ചാണ് സ്ത്രീകളെയും ഉള്‍ക്കൊള്ളിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശിച്ചത്. മാര്‍പാപ്പ റോമില്‍ സ്ത്രീകളും മുസ്ലിം അഭയാര്‍ഥികളും ഉള്‍പ്പെടെ സമൂഹത്തിന്‍െറ നാനാ കോണിലുള്ളവരുടെ കാല്‍ കഴുകി ചുംബിച്ചപ്പോള്‍ തിരുവനന്തപുരത്ത് ബിഷപ് സൂസപാക്യവും കോട്ടപ്പുറത്ത് ബിഷപ് ജോസഫ് കരിക്കാശ്ശേരിയും മറ്റും നിര്‍ദേശം പാലിച്ച് സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും സഹോദര സമുദായാംഗങ്ങളുടെയും കാല്‍കഴുകി ശുശ്രൂഷ നിര്‍വഹിച്ചു.
എന്നാല്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പാണ്. കേരളത്തിലെ സഭക്ക് നിര്‍ദേശംപാലിക്കാന്‍ പ്രയാസമുണ്ടെന്ന് കാണിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാനിലേക്ക് സന്ദേശമയച്ച് ഇളവ് നേടിയിരുന്നു. പൗരസ്ത്യസഭക്ക് നിര്‍ദേശം നിര്‍ബന്ധമല്ളെന്നറിയിച്ച് ആര്‍ച് ബിഷപ് സിറില്‍ വാസിന്‍െറ പ്രത്യേക കത്തിന്‍െറ അടിസ്ഥാനത്തില്‍ പുരുഷന്മാരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ശുശ്രൂഷയാണ് സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ നടത്തിയത്. റോമന്‍ ആരാധനാക്രമം പിന്തുടരുന്ന സഭകള്‍ മാത്രം സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചാല്‍ മതിയെന്നാണ് ഇവരുടെ പക്ഷം. രാജ്യത്തെ 170 കത്തോലിക്ക ഇടവകകളില്‍ 39 എണ്ണം ഈ സഭകളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍, സ്ത്രീകളെ ഉള്‍ക്കൊള്ളിക്കാന്‍ പുലര്‍ത്തുന്ന വൈമുഖ്യത്തെ ചോദ്യംചെയ്ത് സമുദായസംഘടനകളും സഭാനേതാക്കളും രംഗത്തത്തെിയിട്ടുണ്ട്. ഇളവുനല്‍കിയത് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫോറം ഓഫ് റിലീജിയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് വത്തിക്കാനിലേക്ക് കത്തെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.