ട്രഷറി കാലി ; ധനവകുപ്പ് നെട്ടോട്ടത്തില്‍
text_fieldsതിരുവനന്തപുരം: വര്‍ഷാവസാനചെലവുകള്‍ക്ക് പണം കണ്ടത്തൊന്‍ ധനവകുപ്പിന്‍െറ നെട്ടോട്ടം. ഖജനാവിലെ പണം ഏറക്കുറെ തീരുകയും എടുക്കാവുന്ന കടമെല്ലാം എടുത്തുകഴിയുകയും ചെയ്തതോടെയാണ് ക്ഷേമനിധികളുടെയും ബോര്‍ഡുകളുടെയും പണം ട്രഷറിയിലത്തെിക്കാനുള്ള ശ്രമം. ഇതിനെതിരെ പല ക്ഷേമനിധികളിലും എതിര്‍പ്പുയരുകയും സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പണം ലഭ്യമാക്കാനായില്ളെങ്കില്‍ മറ്റ് നിയന്ത്രണങ്ങള്‍ വേണ്ടിവരും.
ഈ സാമ്പത്തികവര്‍ഷം അഞ്ച് പ്രവൃത്തിദിവസങ്ങളുണ്ടെങ്കിലും നാലാം ശനിയാഴ്ചയായതിനാല്‍ ഒരുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 20000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയില്‍ ഇന്നലെവരെ 12582.17 കോടിയാണ് ചെലവിട്ടത്. 7417.88 കോടിയാണ് ചെലവഴിക്കാന്‍ ബാക്കി. കേന്ദ്ര പദ്ധതികളില്‍ 7886.32 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും 42.3 ശതമാനം വിനിയോഗം മാത്രമേയുള്ളൂ. ഇതിന്‍െറ ബാക്കിയും കണ്ടത്തെണം. നാല് ദിവസം കൊണ്ട് ഇത്രയും പണം ചെലവിടല്‍ എളുപ്പമല്ല.
മാത്രമല്ല, ട്രഷറിയില്‍ ചെലവ് നേരിടുന്നതിനാവശ്യമായ പണവുമില്ല. അതുകൊണ്ടു തന്നെ ഇക്കൊല്ലവും പദ്ധതി ലക്ഷ്യം നേടില്ല. ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന ഭീതിയുമുണ്ട്. അടുത്തമാസം ആദ്യം ശമ്പള-പെന്‍ഷന്‍ ബില്ലുകളും മാറേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പണമത്തെിക്കാനുള്ള ശ്രമം. പൊതുവിപണിയില്‍ നിന്ന് 500 കോടി രൂപ കഴിഞ്ഞദിവസം കടമെടുത്തത് ട്രഷറിയിലുണ്ട്. ഇതോടെ ഇക്കൊല്ലത്തെ സര്‍ക്കാറിന്‍െറ കടമെടുക്കല്‍പരിധി തീര്‍ന്നു. മാര്‍ച്ച് എട്ടിന് 500 കോടിയും ഫെബ്രുവരി അവസാനം 1000 കോടിയും കടമെടുത്തിരുന്നു.
1500 കോടി രൂപയാണ് ട്രഷറികളിലേക്ക് മാറ്റണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടത്. കള്ളുചത്തെ് തൊഴിലാളി ബോര്‍ഡ് 200 കോടിയും നിര്‍മാണതൊഴിലാളി ബോര്‍ഡ് 100 കോടിയും മോട്ടോര്‍ വാഹന തൊഴിലാളി ബോര്‍ഡ് 70 കോടിയും നല്‍കി. പല ബോര്‍ഡുകളോടും 500 കോടി നല്‍കണമെന്നാണ്ആവശ്യപ്പെട്ടതെങ്കിലും അവര്‍ തയാറായില്ല. ബാങ്കുകളെക്കാള്‍ ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വര്‍ഷാവസാനത്തെ കൂട്ടചെലവുകള്‍ നിയന്ത്രിക്കാന്‍ ധനവകുപ്പ് നേരത്തേ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടു വന്നിരുന്നു. പദ്ധതിവിനിയോഗത്തിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. ഇതില്‍ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ പല തവണ അതൃപ്തി അറിയിച്ചിട്ടും മാറ്റം വരുത്താല്‍ ഇതുവരെ സര്‍ക്കാറിന് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.