ആകാംക്ഷകളൊടുങ്ങാതെ മണിയുടെ പാഡിയിലേക്ക് ജനപ്രവാഹം
text_fields
ചാലക്കുടി: ആരാധകരുടെ പ്രവാഹം നിയന്ത്രണാതീതമായതോടെ കലാഭവന്‍ മണിയുടെ പാഡിയുടെ കൂടുതല്‍ ഭാഗം പൊലീസ് അടച്ചുപൂട്ടി. ഞായറാഴ്ച ഈസ്റ്റര്‍ അടക്കമുള്ള ഒഴിവുദിവസങ്ങളില്‍ വാഹനത്തിലും കാല്‍നടയായും നിരവധി ആളുകളാണ് ഇവിടേക്ക് എത്തിയത്. പലരും വിട്ടുപോകാതെ അവിടത്തെന്നെ ആകാംക്ഷയോടെ നോക്കി നിന്നു. മണിയുടെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നാട്ടുകാരില്‍ നിന്ന് നേരിട്ട് ചോദിച്ചറിയാനും മറ്റും ഇവര്‍ സമയം ചെലവഴിക്കുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പല സമയങ്ങളായി ഇങ്ങനെ നിരവധി പേര്‍ വന്നത്തെുന്നത് നിയന്ത്രിക്കാന്‍ പൊലീസിന് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. അതിര്‍ത്തി ലംഘിച്ച് പാഡിയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ പൊലീസ് ശകാരിക്കുന്നുമുണ്ട്. രണ്ട് പൊലീസുകാരാണ് പാഡിയുടെ ഭാഗത്ത് കാവലിരിക്കുന്നത്. രാത്രിയും പകലും കാവല്‍ തുടരുകയാണ്.
കലാഭവന്‍ മണിയുടെ ദുരൂഹമരണത്തെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചിട്ടില്ല. മരണ കാരണത്തെക്കുറിച്ച് പൊലീസ് ഇനിയും തീരുമാനത്തിലത്തെിയിട്ടില്ല. പാഡിയിലത്തെുന്ന സന്ദര്‍ശകര്‍ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നഷ്ടപ്പെടുത്തുമോയെന്ന് പൊലീസിന് ആശങ്കയുണ്ട്. പാഡിയുടെ ഭാഗത്ത് ആരാധകര്‍ക്ക് നില്‍ക്കാന്‍ അധികം സ്ഥലം ഉണ്ടാകാതിരിക്കാനാണ് പൊലീസ് കൂടുതല്‍ ഭാഗം അടച്ചുകെട്ടിയത്. മരിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും വിവിധ പ്രദേശങ്ങളില്‍ നിന്ന് മണിയുടെ വീട്ടിലേക്കത്തെുന്ന ജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും വാഹനങ്ങളുടെ വരവും നാട്ടുകാര്‍ക്കും പ്രശ്നമായി തുടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.