സീറ്റ് വിഭജനം: ചർച്ചകൾ തുടരും, വിട്ടുവീഴ്ചക്കില്ലെന്ന് മാണി വിഭാഗം
text_fieldsതിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച തുടരുമെന്നും ഇപ്പോൾ ഒന്നും പറയാനാവില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി.
കൂടുതൽ സീറ്റീന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേരള കോൺഗ്രസ് എം അറിയിച്ചതായാണ് സൂചന. ഒരു സീറ്റ് കൂടി വേണം എന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും സീറ്റ് വച്ചുമാറി പ്രശ്നം പരിഹരിക്കേണ്ടതില്ലെന്നും പി.ജെ ജോസഫിന്‍റെ വസതിയിൽ ചേർന്ന കേരളകോൺഗ്രസ് ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചതായാണ് വിവരം.
കഴിഞ്ഞവര്‍ഷം 15 സീറ്റിലാണ് മാണി വിഭാഗം മത്സരിച്ചത്. സീറ്റ് ചര്‍ച്ച പൂര്‍ത്തിയായശേഷം മാത്രമേ അവര്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് പ്രവേശിക്കാനാകൂ.
സ്ഥാനാര്‍ഥികളെച്ചൊല്ലി പാര്‍ട്ടിക്കകത്തും തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. പിറവം സീറ്റ് നല്‍കിയ ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പകരം ലഭിക്കുന്നത് വിജയസാധ്യതയില്ലാത്ത സീറ്റാണെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ജേക്കബ് വിഭാഗം. ഇതുസംബന്ധിച്ച് ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ അത് ജേക്കബ് വിഭാഗത്തിലും മുന്നണിയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ഉഭയകക്ഷി ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജേക്കബ് വിഭാഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര ഉന്നതാധികാരസമിതി യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെയുള്ളവരോട് യോഗത്തിനത്തൊന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍.എസ്.പി, ജെ.ഡി.യു കക്ഷികളുമായും സീറ്റ് വിഭജനത്തില്‍ ധാരണയായിട്ടില്ല. ഇതിനിടെ കോണ്‍ഗ്രസ് കരട് സ്ഥാനാര്‍ഥി പട്ടികയുമായി നേതാക്കള്‍ തിങ്കളാഴ്ച ഉച്ചയോടെ ഡല്‍ഹിക്ക് പോകും. കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് സീറ്റായ ബാലുശ്ശേരി മുസ്ലിം ലീഗിന് വിട്ടുനല്‍കിയത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അസ്വാരസ്യമുയര്‍ത്തിയിട്ടുണ്ട്. കുന്ദമംഗലം സീറ്റ് പകരം ലഭിക്കാതെയാണ് ബാലുശ്ശേരി വിട്ടുനല്‍കിയതെന്നതാണ് പ്രശ്നം. ഇതിനിടെ തിങ്കളാഴ്ച ഡല്‍ഹിയിലത്തെുന്ന എം.പി. വീരേന്ദ്രകുമാറുമായി ജെ.ഡി.യുവിന്‍െറ സീറ്റ് വിഭജന ചര്‍ച്ച നടത്താനാണ് ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.