സി.പി.എം 92 സീറ്റിൽ; സി.പി.ഐക്ക് 27 സീറ്റ്
text_fieldsതിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സീറ്റ് വിഭജനം പൂർത്തിയായി. 92 സീറ്റിൽ സി.പി.എം മത്സരിക്കും. ഇതിൽ ചില സീറ്റുകൾ സി.പി.എം സ്വതന്ത്രർക്ക് നൽകും. സി.പി.ഐക്ക് 27 സീറ്റ് കിട്ടും. ജനതാദൾ എസിന് 5. എൻ.സി. പിക്കും ജനാധിപത്യ കേരളാ കോൺഗ്രസിനും 4 വീതം. ഐ.എൻ.എലിന് മൂന്നും കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം, കോൺഗ്രസ് എസ് , ആർ.എസ്.പി കുഞ്ഞുമോൻ, കേരളാ കോൺഗ്രസ് ബി പാർട്ടികൾക്ക് ഒരു സീറ്റ് വീതവുമാണ് നൽകിയത്. കെ.ആർ ഗൗരിയമ്മയുടെ ജെ.എസ്.എസ്, പി.സി ജോർജിന്റെ കേരളാ കോൺഗ്രസ് സെകുലർ പാർട്ടികൾക്ക് സീറ്റില്ല. ഇതിൽ ഗൗരിയമ്മയുടെ പാർട്ടിക്ക് സ്വീകാര്യനായ ആൾക്ക് സി.പി.എം സീറ്റ് കൊടുത്തേക്കും. കഴിഞ്ഞതവണ സി.പി.എം 93 സീറ്റുകളിലാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.