ടി.പി വധം: ഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടുന്നത് പരിഗണനയിലെന്ന് കേന്ദ്രം
text_fields
തിരുവനന്തപുരം: ടി.പി വധത്തിലെ ഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടുന്ന കാര്യം മന്ത്രാലയം പരിശോധിച്ചുവരുകയാണെന്ന് സി.ബി.ഐയുടെയും പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറയും ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കത്തിലൂടെ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാറിന് മൂന്നാമത് നല്‍കിയ കത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ടി.പി വധ ഗൂഢാലോചനക്കേസ് ഏറ്റെടുക്കാനാവില്ളെന്ന നിലപാടാണ് നേരത്തേ സി.ബി.ഐ കൈക്കൊണ്ടിരുന്നത്. എന്നാല്‍ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന നിലപാട് ടി.പിയുടെ ഭാര്യ കെ.കെ. രമയും ആര്‍.എം.പിയും കൈക്കൊണ്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനോടും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. രമയുടെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്നാമതും കേന്ദ്രത്തിന് കത്ത് നല്‍കിയത്.നേരത്തേ ഗൂഢാലോചന സംബന്ധിച്ച പരാതിയില്‍ അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ഏതാനും കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇവയാണ് ഇപ്പോള്‍ സി.ബി.ഐക്ക് വിടാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.