ഭൂമിദാനം: ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല; ഉത്തരവാദിത്തം മന്ത്രിസഭക്ക് -ചീഫ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: വിവാദപദ്ധതികള്‍ക്ക് ഭൂമി അനുവദിച്ചതിന്‍െറ ഉത്തരവാദിത്തം മന്ത്രിസഭക്കാണെന്നും തനിക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്നും ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി. അടുത്തിടെ റവന്യൂവകുപ്പ് പുറത്തിറക്കിയ പല ഉത്തരവുകളും പിന്‍വലിക്കേണ്ടിവന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരുണ എസ്റ്റേറ്റ് അടക്കമുള്ള വിഷങ്ങളില്‍ തീരുമാനം തെറ്റാണെന്ന് പറയാനാവില്ല. എന്നാല്‍, തെരഞ്ഞെടുപ്പായതിനാല്‍ വിവാദമൊഴിവാക്കാന്‍ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതാകാം. മന്ത്രിസഭയില്‍ മിനുട്സ് എഴുതുന്ന ഉത്തരവാദിത്തം മാത്രമാണ് ചീഫ് സെക്രട്ടറിക്കുള്ളത്. തീരുമാനങ്ങളെല്ലാം മന്ത്രിസഭയുടേതാണ്. അതില്‍ തനിക്ക് ഇടപെടാന്‍ കഴിയില്ല. ഏതെങ്കിലും വിഷയത്തില്‍ കൂടുതലായി എന്തെങ്കിലും വിശദീകരണം വേണമെങ്കില്‍ മുഖ്യമന്ത്രി ചോദിക്കും. അപ്പോള്‍ മറുപടി പറയും. അല്ലാതെ മന്ത്രിസഭായോഗത്തില്‍ മറ്റൊരു റോളും ചീഫ് സെക്രട്ടറിക്കില്ല. പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുചട്ടങ്ങളെ ഇടുങ്ങിയ രീതിയില്‍ വ്യാഖ്യാനിച്ചതിനാലാവണം കുടിവെള്ളവിതരണം അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ തടസ്സം ഉന്നയിച്ചത്. പുതുമുഖമായതിനാലും പരിചയക്കുറവുമൂലവുമാവാം അങ്ങനെ സംഭവിച്ചത്. കുടിവെള്ളവിതരണാനുമതിക്ക് താന്‍ നേരിട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു. കുടിവെള്ളവിതരണം ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥതലത്തിലും കാലതാമസം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍, ചീഫ് സെക്രട്ടറി, മറ്റ് സെക്രട്ടറിമാര്‍ എന്നിവരടങ്ങിയ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പദ്ധതിനടത്തിപ്പുകള്‍ക്കുള്ള തടസ്സം നീക്കുകയാണ് ഉദ്ദേശ്യം.
സൗജന്യ അരിവിതരണം, ചികിത്സാസഹായം നല്‍കല്‍ തുടങ്ങിയവയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടിയിട്ടുണ്ട്. ഏപ്രില്‍ ആദ്യത്തോടെ അനുമതികിട്ടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അടിയന്തരസ്വഭാവമുള്ളവയ്ക്ക് പണം നല്‍കുന്നുണ്ട്.
കുടിവെള്ളവിതരണത്തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കാന്‍ മുന്‍ഗണന നല്‍കും. ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്തല്‍, പൈപ്പ് വെള്ളം എത്തിക്കല്‍, കുഴല്‍ക്കിണറുകളുടെ അറ്റകുറ്റപ്പണി എന്നിവയും നിര്‍വഹിക്കും. കുടിവെള്ളദുരുപയോഗം തടയാനും നടപടി ഉണ്ടാകും. ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും കുടിവെള്ളവിതരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിവെള്ളക്ഷാമം ഉള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍, ജില്ലാകലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കം. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് കമീഷന്‍െറ അനുമതി ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കഴിയില്ളെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.