Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2016 5:07 PM GMT Updated On
date_range 5 April 2017 10:24 PM GMTയു.ഡി.എഫിന്റേത് തുരപ്പൻ ഭരണം -സുരേഷ് ഗോപി
text_fieldsbookmark_border
പാലക്കാട്: കേരളത്തിൽ യു.ഡി.എഫിന്റെ തുരപ്പൻ ഭരണമാണെന്നും ദുർഭരണം ജനങ്ങൾ വിലയിരുത്തുമെന്നും നടൻ സുരേഷ് ഗോപി. ആര് ജയിക്കണം എന്നുളളതല്ല ആര് തോൽക്കണം എന്നുളളതാണ് തെരഞ്ഞെടുപ്പിലെ വിഷയമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ തലവാചകമായ വളരണം ഈ നാട്, തുടരണം ഈ ഭരണം എന്നത് തിരുത്തണം. വളരണം ഈ നാട്, തുലയണം ഈ ഭരണം എന്നാണ് തലവാചകം മാറ്റേണ്ടത്. കളങ്കിതരായ മന്ത്രിമാർ വീണ്ടും മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യും. യു.ഡി.എഫിനെ അടുത്ത 15 വർഷത്തേക്ക് ഭരണത്തിലേറ്റാതിരിക്കാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story