കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് മുമ്പ് തിരികെ കൊണ്ടുപോയി
text_fieldsകൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളും രക്തം, മലം, മൂത്രം തുടങ്ങിയവയുടെ സാമ്പികളുകളും പരിശോധനക്കുമുമ്പ് കാക്കനാട് മേഖലാ അനലിറ്റിക്കല്‍ ലാബില്‍നിന്ന് പൊലീസ് തിരിച്ചുകൊണ്ടുപോയി. നടപടി ലാബ് ജീവനക്കാരില്‍ പ്രതിഷേധത്തിന് ഇടയാക്കി. ലാബിന്‍െറ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ് നടപടിയെന്ന് ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞയാഴ്ചയാണ് രക്തവും ആന്തരികാവയവങ്ങളുമടക്കം 26 ഇനങ്ങള്‍ ലാബില്‍ പരിശോധനക്ക് എത്തിച്ചത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്ന് കാക്കനാട് ലാബില്‍ നേരത്തേ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ അത് ഇല്ളെന്ന് സംശയവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഹൈദരാബാദിലേക്ക് അയച്ച് വിദഗ്ധ പരിശോധന നടത്താനാണ് ഇവ തിരികെകൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു.
സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍െറ ഉത്തരവുമായാണ് പൊലീസ് കാക്കനാട്ടത്തെിയത്. കോടതി ഉത്തരവിട്ടാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ളെന്ന് ലാബ് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.