രണ്ടരവയസ്സുകാരിയുടെ ജീവന്‍ നിലനിര്‍ത്താന്‍ 35 ലക്ഷം വേണം, പക്ഷേ...
text_fieldsകല്‍പറ്റ: ഭീമമായ ചികിത്സാചെലവുള്ള രോഗംബാധിച്ച് രണ്ടര വയസ്സുകാരി ബുദ്ധിമുട്ടുന്നു. ചികിത്സക്ക് ആവശ്യമായ 35 ലക്ഷം രൂപ കണ്ടത്തൊന്‍ മാര്‍ഗമില്ലാതെ ദരിദ്രകുടുംബവും. മീനങ്ങാടി പഞ്ചായത്തില്‍ 12ാം വാര്‍ഡ് കോലമ്പറ്റയില്‍ കാരക്കുനി പ്രദേശത്തെ നിയാസ് മന്‍സിലില്‍ നിയാസിന്‍െറ മകള്‍ നിയ ഫാത്തിമയാണ് ബീറ്റാ തലാസീമിയ എന്ന രോഗം ബാധിച്ച് കഴിഞ്ഞ ഒന്നരവര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ശരീരത്തില്‍നിന്ന് അമിതമായി രക്തം നഷ്ടപ്പെടുന്ന രോഗമാണിത്. ശരീരത്തിലെ മജ്ജ മാറ്റിവെക്കലാണ് പരിഹാരം. നിലവില്‍ വെല്ലൂര്‍ ആശുപത്രിയിലാണ് ചികിത്സയുള്ളത്. 35 ലക്ഷം രൂപയോളം ഇതിന് മാത്രമായി ചെലവ് വരും. പിതാവ് നിയാസ് ഡ്രൈവറാണ്.
കുട്ടിയുടെ ചികിത്സക്കായി സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവുംവരെ വില്‍ക്കേണ്ടിവന്നു. ഇതിനകം നാലു ലക്ഷത്തോളം രൂപ ചെലവിട്ടു. വാടകവീട്ടിലാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്. കുടുംബത്തെ സഹായിക്കാനായി മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ബീന വിജയന്‍ രക്ഷാധികാരിയായും വി.എ. അബ്ബാസ് കണ്‍വീനറായും പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ലിസി പൗലോസ് ചെയര്‍പേഴ്സനായും രഞ്ജിത്ത് ട്രഷററായും 101 അംഗ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ പേരില്‍ മീനങ്ങാടി സൗത് ഇന്ത്യന്‍ ബാങ്കില്‍ 0765053000001734 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങി. IFSC CODE: SIBL 0000765. ഫോണ്‍: 9847725311, 9847653818. വാര്‍ത്താസമ്മേളനത്തില്‍ ലിസി പൗലോസ്, രഞ്ജിത്, വി.എ. അബ്ബാസ്, കുട്ടിയുടെ പിതാവ് നിയാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.