കോടിയേരിയുടെ സന്ദര്‍ശനത്തിനു പിന്നാലെ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് അതിരൂപത
text_fieldsതൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തൃശൂര്‍ അതിരുപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചതിനു പിന്നാലെ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്‍െറ വാര്‍ത്താകുറിപ്പ്. ‘സ്ഥിരമായി ജയിപ്പിക്കുന്നത് ഒൗദാര്യമായി കാണരുത്’ എന്നാണ് വാര്‍ത്താകുറിപ്പിലെ പ്രധാന മുന്നറിയിപ്പ്. കോണ്‍ഗ്രസ് കത്തോലിക്കരെ അവഗണിക്കുകയാണെന്ന വിമര്‍ശവും അതിലുണ്ട്. അതേസമയം, ആര്‍ച്ച് ബിഷപ്പുമായി സൗഹൃദ സന്ദര്‍ശനം മാത്രമാണ് ഉണ്ടായതെന്നും രാഷ്ട്രീയമില്ളെന്നും കോടിയേരി പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി തൃശൂര്‍ അതിരൂപത കോണ്‍ഗ്രസിനോട് കടുത്ത നിലപാടിലാണ്. തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പു കാലത്ത് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അതിരൂപതയെ വിമര്‍ശിച്ച് പ്രസംഗിച്ചത് അവരെ ചൊടിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും അതിരൂപത ആവശ്യപ്പെടുന്നവരെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം നടപ്പാവുന്നില്ളെന്ന ആക്ഷേപം അവര്‍ക്കുണ്ട്. അധ്യാപക പാക്കേജ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍െറ നിലപാടുകളില്‍ അതിരൂപതയുടെ നിന്ത്രണത്തിലുള്ള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും സര്‍ക്കാരിന് എതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിരൂപത പ്രതികൂല നിലപാട് സ്വീകരിച്ചതിന്‍െറ കൂടി ഫലമായി കോണ്‍ഗ്രസിന് തൃശൂര്‍ കോര്‍പറേഷനില്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തേറമ്പില്‍ രാമകൃഷ്ണന്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരുമായി അതിരൂപത നല്ല ബന്ധത്തിലല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.