ജോസ് തെറ്റയിലിനെതിരെ അങ്കമാലിയില്‍ ഫ്ളക്സ് ബോര്‍ഡുകള്‍
text_fieldsഅങ്കമാലി: ലൈംഗിക ആരോപണ വിധേയനായ ജോസ് തെറ്റയില്‍ മല്‍സരിക്കുന്നതിനെതിരെ അങ്കമാലിയില്‍ ഫ്ളക്സ് ബോര്‍ഡ് പ്രതിഷേധം. മണ്ഡലത്തിലുടനീളം തെറ്റയിലിനെതിരെ പോസ്റ്റുകള്‍ വ്യാപകമായിരിക്കുകയാണ്. തെറ്റയിലിനെ അനുകുലിക്കുന്നവര്‍ പുലര്‍ച്ചെയത്തെി പല ബോര്‍ഡുകളും നശിപ്പിച്ചു.
ജനതാദള്‍ -എസിലും, ഇടത്മുന്നണിയിലും തെറ്റയില്‍ മല്‍സരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. അതിനിടെ ജനതാദള്‍-എസിന്‍െറ മണ്ഡലം കമ്മിറ്റിയോഗം അങ്കമാലി ജി.ബി.പാലസില്‍ തുടങ്ങി. ഇന്ന് വൈകുന്നേരം മൂന്നിന് എറണാകുളം വൈ.എം.സി.എ ഹാളില്‍ ജില്ല കമ്മിറ്റി യോഗം ചേരും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ തെറ്റയില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് തീരുമാനം മണ്ഡലം കമ്മിറ്റിക്കും, ജില്ല കമ്മിറ്റിക്കും വിടുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ യോഗം ചേര്‍ന്നിരിക്കുന്നത്.
തെറ്റയില്‍ മല്‍സര രംഗത്ത് നിന്ന് സ്വയം പിന്മാറി പാര്‍ട്ടിയോടും, മുന്നണിയോടും നന്ദി പ്രകടിപ്പിക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെടുന്നത്. അങ്കമാലി നഗരസഭ മുന്‍ ചെയര്‍മാനും, ജനതാദള്‍-എസ് ജില്ല ഭാരവാഹിയുമായ ബെന്നി മൂഞ്ഞേലിയെയാണ് തെറ്റയിലിനെ ഒഴിവാക്കിയാല്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കോതമംഗലം സ്വദേശി ജോസ് കുര്യന്‍െറ പേരും പരിഗണനക്കുണ്ടെങ്കിലും തെറ്റയിലിന്‍െറ നോമിനിയാണെന്ന് ആക്ഷേപമുണ്ട്. അതേ സമയം സ്ഥാനാര്‍ഥിയാകാനുള്ള എല്ലാ കരുനീക്കങ്ങളും ജോസ് തെറ്റയിലും ആരംഭിച്ചിട്ടുണ്ട്.
ക്രൈസ്തവ സഭകളുടെ പ്രധാന ആസ്ഥാനങ്ങളിലൊന്നായ അങ്കമാലിയില്‍ ലൈംഗിക ആരോപണ വിധേയനായ ഒരാള്‍ സ്ഥാനാര്‍ഥിയായാല്‍ മുന്നണിക്ക് വിജയ സാധ്യതയുള്ള സീറ്റ് നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുറവൂരില്‍ ‘സേവ് സി.പി.എം’ എന്ന പേരില്‍ കഴിഞ്ഞ ദിവസം നോട്ടീസ് ഇറങ്ങി. തെറ്റയിലിന്‍െറ മോശമായ നടപടി ക്രമങ്ങളെ പിന്താങ്ങരുതെന്നാണ് നോട്ടീസിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.