മദ്യനയം: യെച്ചൂരിയുടെ പ്രസ്താവന ഇരട്ടത്താപ്പെന്ന് ചെന്നിത്തല
text_fieldsകോഴിക്കോട്: മദ്യ ഉപഭോഗം കുറഞ്ഞില്ലെങ്കില്‍ മദ്യനയം മാറ്റുമെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ഇരട്ടത്താപ്പെന്ന് മന്ത്രി രമേശ് ചെന്നിത്തല. യെച്ചൂരി നേരത്തെ എടുത്ത നിലപാടില്‍ നിന്ന് പിന്നാക്കം പോയതിന്‍റെ കാരണം യുക്തിസഹമായി വിശദീകരിക്കണം. യെച്ചൂരിയുടെ പുതിയ മാറ്റത്തിൽ വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നും ഫേസ്ബുക്കിലൂടെ ചെന്നിത്തല ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മദ്യ ലോബി പിടിമുറുക്കി.
മദ്യലോബി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു മുകളില്‍ പിടിമുറുക്കിയതിന്‍റെ പ്രകടമായ തെളിവാണ് മദ്യനയത്തിലെ സീതാറാം യെച്ചൂരിയുടെ ചുവടുമാറ്റം. പിണറായി വിജയനടക്കമുള്ള പ്രമുഖ സി.പി.എം നേതാക്കളുടെ ഇടപടലും സമ്മര്‍ദവുമാണ് യെച്ചൂരിയുടെ ഈ ചുവട് മാറ്റത്തിന് പിന്നില്‍. മദ്യ ഉപഭോഗം കുറഞ്ഞില്ലെങ്കില്‍ മദ്യ നയം മാറ്റുമെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന ഇരട്ടത്താപ്പാണ്. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മദ്യം നിയന്ത്രണമില്ലാതെ ഒഴുകുമെന്നുറപ്പാണ്. യെച്ചൂരി നേരത്തെ എടുത്ത നിലപാടില്‍ നിന്ന് പിന്നോക്കം പോയതിന്‍റെ കാരണം യുക്തിസഹമായി വിശദീകരിക്കണം. യെച്ചൂരിയുടെ പുതിയ നിലപാട് വി.എസ് അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുകയും വേണം. മദ്യ നയത്തില്‍ സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പും കപട സമീപനവും ഇതോടെ മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ഇത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.