ഉമ്മൻചാണ്ടിയുടെ അഴിമതിക്ക് മരുന്ന് അഴിയെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 31 കേസുകളുണ്ടെന്ന വാദത്തിലുറച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക് പോസ്റ്റ്. ഈ പ്രശ്നം ഇപ്പോൾ കോടതിയുടെ മുമ്പിലായതിനാൽ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്നും വി.എസ് വ്യക്തമാക്കുന്നു.
തന്‍റെ പേരിൽ ഒരു എഫ്.ഐ .ആർ പോലുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തേയും വി.എസ് പരിഹസിച്ചു. താങ്കളുടെ കീഴിലുള്ള ആജ്ഞാനുവർത്തികളായ പൊലീസുകാരും വിടുപണി ചെയ്യുന്ന വിജിലൻസ് ഉദ്യോഗസ്ഥരും നട്ടെല്ല് പണയം വെച്ചതുകൊണ്ടാണ് ഉമ്മൻചാണ്ടിക്കെതിരെ എഫ്.ഐ.ആർ ഇടാത്തത്. തൃശൂർ വിജിലൻസ് കോടതിയിൽ രണ്ട് കേസുകളിൽ എഫ്.ഐ.ആർ. ഇടാൻ ഉത്തരവായതും മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ കേസിൽ കടുത്ത പരാമർശം ഉണ്ടായതും ബംഗളുരു ജില്ലാ കോടതിയിൽ ഒരു കോടി അറുപത് ലക്ഷം രൂപയുടെ റിക്കവറി സ്യൂട്ട് ഉള്ളതും കുറിപ്പിൽ വി.എസ് ഓർമപ്പെടുത്തുന്നു.
മേയ് 16 കഴിഞ്ഞാൽ മുഖ്യമന്ത്രി എന്ന തൊപ്പി താങ്കളുടെ തലയിലുണ്ടാവില്ലല്ലോയെന്നും കോടതികൾ കയറയിറങ്ങി നടക്കാൻ ഇഷ്ടം പോലെ സമയം കാണുമെന്നും ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.