കുടി കൂടിയെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍
text_fieldsതൃശൂര്‍: സര്‍ക്കാറിന്‍െറ കണക്കനുസരിച്ച് മദ്യപാനം കുറഞ്ഞുവെന്ന് പറയുമ്പോഴും യഥാര്‍ഥത്തില്‍ കൂടിയിരിക്കുകയാണെന്ന് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘മദ്യനയം ശരിയും തെറ്റും’ എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഘട്ടം ഘട്ടമായി മദ്യം കുറച്ചുവരുക എന്നതാണ് സര്‍ക്കാര്‍ നയമെങ്കിലും മദ്യം നിരോധിക്കണം എന്നതാണ് തന്‍െറ അഭിപ്രായം. സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, തന്‍െറ വകുപ്പില്‍ പുതിയ വില്‍പനശാലകള്‍ അനുവദിക്കില്ളെന്ന് തീരുമാനിച്ചിരുന്നതായും മന്ത്രി പറഞ്ഞു. എല്ലാ നന്മകളെയും അടിച്ചമര്‍ത്തുകയും പുരോഗമനത്തെ നശിപ്പിക്കുകയും വികസനത്തെ പിന്നോട്ടടിക്കുകയും ചെയ്യുന്ന ഒന്നാണ് മദ്യം. ഉമ്മന്‍ ചാണ്ടിയെപോലെ ഇത്രയും ജനകീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട മുഖ്യമന്ത്രി ലോകത്തിലില്ളെന്നും കരുണാകരനുപോലും ചെയ്യന്‍ കഴിയാത്തത് ഉമ്മന്‍ ചാണ്ടി നടപ്പാക്കിയെന്നും സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.
കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ നൗഷാദ് ആറ്റുപറമ്പത്ത്, ബ്ളോക് ചെയര്‍മാന്‍ ജോസ് ആന്‍റണി തട്ടില്‍, തൃശൂര്‍ അതിരൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഇ.എ. ജോസഫ്, സി.സി. സാജന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.