ജിഷക്ക് നീതി തേടി മുന്നില്‍ നടന്ന് സോഷ്യല്‍ മീഡിയ
text_fieldsകോഴിക്കോട്: അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെരുമ്പാവൂരിലെ ജിഷക്ക് നീതിതേടിയുള്ള വഴിയില്‍ മുന്നില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗമ്യ എന്ന പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഇത്ര ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നില്ല.
ജിഷയുടെ കൊലപാതകം നടന്ന് അഞ്ചു ദിവസമായിട്ടും പ്രതികളിലേക്ക് കാര്യമായ അന്വേഷണം എത്തിയിരുന്നില്ല. എന്നാല്‍, പ്രതിഷേധം ഫേസ്ബുക്കില്‍ അലയടിച്ചതോടെ പ്രശ്നം അത്ര നിസ്സാരമല്ളെന്ന് പൊലീസും തെരഞ്ഞെടുപ്പ് ചൂടില്‍ വിഹരിക്കുന്ന ജനപ്രതിനിധികളും തിരിച്ചറിഞ്ഞു. ഇതോടെയാണ് ചിത്രങ്ങള്‍ മാറിമറിഞ്ഞത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ ആരായാലും പിടികൂടുമെന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പറയേണ്ടി വന്നു. പട്ടിക ജാതി- ഗോത്ര കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു.
എന്നിട്ടും കലിയടങ്ങാതെ ഫേസ്ബുക്ക് അക്ഷരാര്‍ഥത്തില്‍ പ്രതിഷേധം കൊണ്ട് ജ്വലിക്കുകയാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരാതിരിക്കാനുള്ള പോരാട്ടത്തിന്‍റെ പ്രതലമായി മാറുന്ന കാഴ്ചയാണിത്. മമ്മൂട്ടിയും മുകേഷും അടക്കം സമൂഹത്തിന്‍റെ നാനാതുറകളില്‍ ഉള്ളവര്‍ ഒരേ സ്വരത്തില്‍ നീതി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നു. ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഹാഷ് ടാഗില്‍ കാമ്പയിനും നടന്നുവരുന്നു. വിദ്യാര്‍ത്ഥികളും സ്ത്രീകളുമാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പ്രതിഷേധം അലയടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.