അമ്മമാരുടെ നെഞ്ചില്‍ തീ പടര്‍ത്തി വീണ്ടും...
text_fieldsകൊച്ചി: സൗമ്യ, നിര്‍ഭയ, ജിഷ...അമ്മമാരുടെ നെഞ്ചില്‍ തീ പടര്‍ത്തി പട്ടിക നീളുകയാണ്. ഡല്‍ഹിയില്‍നിന്ന് പെരുമ്പാവൂരിലേക്കും അവിടെനിന്ന് സ്വന്തം വീടുകളിലേക്കുമുള്ള ദൂരം കൂടുകയല്ല, കുറയുകയാണ് എന്ന ആധിയാണ് കേരളമെങ്ങും പടരുന്നത്. ജിഷ സംഭവം സജീവ ചര്‍ച്ചാ വിഷയമായതോടെ ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലുമെല്ലാം മക്കളുള്ള അമ്മമാരുടെ ചര്‍ച്ച ഈ ആധിയെ ചുറ്റിപ്പറ്റിയായിരുന്നു.
മക്കളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ ഭയമാണെന്ന വികാരമാണ് മൊത്തത്തില്‍ ഉയരുന്നത്. അണുകുടുംബങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള സാഹചര്യത്തില്‍ സ്കൂളും കോളജുമൊക്കെ വിട്ടുവരുന്ന മക്കള്‍ മണിക്കൂറുകളോളം വീട്ടില്‍ ഒറ്റക്ക് കഴിയേണ്ട അവസ്ഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍, ഇങ്ങനെ മക്കള്‍ ഒറ്റക്കാകുന്നത് നെഞ്ചില്‍ തീ പടര്‍ത്തുന്ന സംഭവമാണെന്നാണ് മാതാപിതാക്കളുടെ ആധി. നേരത്തേ, പെണ്‍മക്കളടക്കമുള്ളവര്‍ സ്കൂളിലേക്കും കോളജിലേക്കും യാത്ര ചെയ്യുമ്പോഴും മടങ്ങുമ്പോഴുമായിരുന്നു അമ്മമാര്‍ക്ക് ആധി. ഇപ്പോള്‍ വീട്ടിനകത്ത് ഇരിക്കുമ്പോഴും അവര്‍ സുരക്ഷിതരല്ളെന്ന ആശങ്കയാണ് മിക്ക അമ്മമാരും പരസ്പരം പങ്കുവെച്ചത്.ഈ കേസിലും പ്രതികള്‍ നിയമത്തിന്‍െറ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുമെന്ന ആശങ്കയാണ് വികാരപ്രകടനം നടത്തുന്നവര്‍ പങ്കുവെക്കുന്നത്.
ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാത്തതാണ് കാരണമെന്ന് സൗമ്യയുടെ മാതാവ്
ഷൊര്‍ണൂര്‍: മകള്‍ സൗമ്യയുടെ ഘാതകനായ ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാത്തതാണ് യുവതികള്‍ നിഷ്ഠൂരമായി കൊല്ലപ്പെടുന്നത് ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് മാതാവ് സുമതി. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തിലാണ് പ്രതികരണം. സൗമ്യക്ക് ദുര്യോഗം നേരിട്ടപ്പോള്‍ മറ്റൊരു മാതാവിനും ഇത്തരത്തിലുള്ള വിധിയേല്‍ക്കേണ്ടി വരരുതെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഇതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍, ഒരു മാതാവിനും താങ്ങാന്‍ പറ്റാത്ത ഇത്തരം കൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. ഇതിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സുമതി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.