പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല
text_fieldsന്യൂഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ളെന്ന് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍െറ ചോദ്യത്തിനുള്ള മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു. അപകടത്തില്‍ 117.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കേന്ദ്ര കമീഷന്‍ സിറ്റിങ് 30 മുതല്‍
കൊല്ലം: പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍െറ സിറ്റിങ് 30ന് തുടങ്ങും. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടുമാസം അനുവദിച്ചിട്ടുണ്ട്. പെട്രോളിയം ആന്‍ഡ് എക്സ്പ്ളോസിവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍സ് (പെസ്കോ) സൗത് സര്‍ക്ക്ള്‍ ജോയന്‍റ് കണ്‍ട്രോളര്‍ എ.കെ. യാദവാണ് അന്വേഷണ കമീഷന്‍ ഓഫിസര്‍. ആറുദിവസമാണ് സിറ്റിങ്. ആദ്യ മൂന്നുദിവസം പരവൂര്‍ നിവാസികള്‍, പരിക്കേറ്റവര്‍, മരിച്ചവരുടെ ബന്ധുക്കള്‍, ശാരീരിക അസ്വാസ്ഥ്യം ഉള്ളവര്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ജൂണ്‍ രണ്ടുമുതല്‍ നാലുവരെ ഗെസ്റ്റ് ഹൗസിലാണ് സിറ്റിങ്. ഇവിടെ കേസിലുള്‍പ്പെട്ടവര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരില്‍നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കും. അപകടമുണ്ടായ സാഹചര്യവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും റിപ്പോര്‍ട്ടായി സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.