കൊച്ചിയിലെ കുടിവെള്ളത്തില്‍ മാലിന്യം ഒഴുക്കിയ കമ്പനി അടച്ച് പൂട്ടാന്‍ ഉത്തരവ്
text_fieldsകൊച്ചി: കൊച്ചി നഗരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനി അടച്ചൂപൂട്ടാന്‍ ഉത്തരവ്. പെരിയാറില്‍ ഏലൂര്‍-ഇടയാര്‍ വ്യവസായ മേഖലയില്‍ പാതാളം ബണ്ടിനു സമീപം മാലിന്യം ഒഴുക്കിയ ശക്തി പേപ്പര്‍ മില്‍സ് എന്ന കമ്പനി അടച്ചു പൂട്ടാന്‍ മലനീകര നിയന്ത്രണ ബോര്‍ഡ് ആണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പാതാളം ബണ്ടിനു സമീപം കമ്പനിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് പോയന്‍റില്‍ നിന്ന് കറുത്ത വെള്ളം ഒഴുകുന്ന കാഴ്ചയായിരുന്നു. ഈ ഭാഗം മുതല്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ പുഴ കറുത്തു കിടന്നു. ഇത് നാട്ടുകാരുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഇതേതുടര്‍ന്ന് ആണ് കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. ഗുരുതര പ്രശ്നമുണ്ടാക്കുന്ന മാലിന്യം കുടിവെള്ളത്തിലേക്ക് ഒഴുക്കിയതാണ് പൂട്ടാന്‍ കാരണമായി ഉത്തരവില്‍ പറയുന്നത്.
കൊച്ചിയിലെ 40 ലക്ഷം പേര്‍ക്കുള്ള കുടിവെള്ളം പാതാളത്ത് ബണ്ട് കെട്ടി ആണ് സംഭരിക്കുന്നത്. ഈ പ്രദേശത്ത് കമ്പനികള്‍ മാലിന്യം തള്ളുന്നത് പതിവാണ്. ഈ ഭാഗത്തെ പുഴയില്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ വെള്ളത്തിന് മുകളില്‍ പൊങ്ങി നില്‍ക്കുന്ന കാഴ്ചയാണ്. കഴിഞ്ഞവര്‍ഷം 25 തവണ മല്‍സ്യക്കുരുതി ഉണ്ടായി.
240 ഓളം കമ്പനികള്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 51 തവണ പെരിയാര്‍ പല നിറത്തില്‍ ഒഴുകിയതായി നാട്ടുകാര്‍ പറയുന്നു. തെരഞ്ഞെടുപ്പും വരള്‍ച്ചയും ഒന്നിച്ചുവന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികളോ ജനപ്രതിനിധികളോ വിഷയം ഏറ്റെടുക്കാനും സ്ഥലം സന്ദര്‍ശിക്കാനും തയ്യാറായിട്ടില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.