ടി.പിയുടെ ഓര്‍മയില്‍ ഒഞ്ചിയം
text_fieldsവടകര: റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രഭാതഭേരി നടത്തി. തുടര്‍ന്ന് ഏഴു മണിയോടെ ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാടും ഒഞ്ചിയത്തെ വീട്ടിലെ സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചനയും പ്രതിജ്ഞ പുതുക്കലും നടന്നു.
വൈകീട്ട് അഞ്ചിന് വെള്ളികുളങ്ങരയില്‍നിന്ന് ആരംഭിച്ച ബഹുജനറാലി ഓര്‍ക്കാട്ടേരിയിലെ പൊതുസമ്മേളന നഗരിയില്‍ സമാപിച്ചു. റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സമ്മേളനം ഇടത് ചിന്തകനും കവിയുമായ കെ.സി. ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.പി എന്ന വാക്കുപോലും ഭയപ്പെടുന്ന മാനസികാവസ്ഥയിലാണ് സി.പി.എം നേതൃത്വം ഇന്നുള്ളതെന്നും ഇടത്, വലത് ഒത്തുകളി രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ഉമേഷ് ബാബു പറഞ്ഞു. ഇവിടെ, രമയുടെ സ്ഥാനാര്‍ഥിത്വം കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള താക്കീതാണ്. ജനാധിപത്യം കൊലയാളികള്‍ക്ക് മറുപടി നല്‍കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കുളങ്ങര ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
ടി.എല്‍. സന്തോഷ്, കെ.എസ്. ഹരിഹരന്‍, കെ.കെ. രമ, എന്‍. വേണു, അഡ്വ. പി. കുമാരന്‍ കുട്ടി, ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സഫ്ദര്‍ഹാശ്മി നാട്യസംഘത്തിന്‍െറ വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.