കണ്‍സ്യൂമര്‍ഫെഡ് അഴിമതി: വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
text_fields
തൃശൂര്‍: മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എട്ടാം എതിര്‍കക്ഷിയായ കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസില്‍ കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ ഒൗട്ട്ലെറ്റില്‍ നിന്ന് ഒരു ലക്ഷം രൂപ മന്ത്രിയുടെ ഓഫിസിലേക്ക് കൊടുത്തയച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മാര്‍ച്ച് നാലിന് ആരോപണങ്ങള്‍ ശരിവെച്ച് വിജിലന്‍സ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വിദേശമദ്യ ഒൗട്ട്ലെറ്റില്‍നിന്ന് മന്ത്രിയുടെ ഓഫിസിലേക്ക് തുക കൊടുത്തയച്ചെന്ന് മിനുട്സ് രേഖകളോടെ നല്‍കിയ പരാതി അന്വേഷിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഹരജിക്കാരനായ മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം വീണ്ടും പരാതി ഉന്നയിച്ചതിനത്തെുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ മേയര്‍ ചെയര്‍മാനായി സംഘടിപ്പിച്ച തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള പരസ്യതുകയാണ് ഇതെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കണ്‍സ്യൂമര്‍ഫെഡ് മുന്‍ പ്രസിഡന്‍റ് ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി. സനില്‍കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ എം.ഡി റിജി ജി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍, മുന്‍ റീജനല്‍ മാനേജര്‍മാരായ എം. ഷാജി, സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യ വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരാണ് ഒന്നു മുതല്‍ ഏഴ് വരെ എതിര്‍കക്ഷികള്‍.
കണ്‍സ്യൂമര്‍ഫെഡില്‍ 2010 മുതല്‍ 2014 വരെ വിദേശമദ്യ വിപണനത്തില്‍ ഇന്‍സെന്‍റീവ് ഇനത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി വിജിലന്‍സ് നേരത്തെ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കണ്‍സ്യൂമര്‍ ഫെഡിന്‍െറ തൃശൂര്‍ പടിഞ്ഞാറേകോട്ട വിദേശമദ്യ വില്‍പനശാലയില്‍ നിന്ന് ഒരു ലക്ഷം രൂപ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ ഓഫിസിന് കൈമാറിയെന്ന മിനുട്സിന്‍െറ പകര്‍പ്പോടെയാണ് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.