Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യവില്‍പനയിലും...

മദ്യവില്‍പനയിലും ഉപഭോഗത്തിലും വന്‍ കുറവെന്ന് സര്‍വേ

text_fields
bookmark_border
മദ്യവില്‍പനയിലും ഉപഭോഗത്തിലും വന്‍ കുറവെന്ന് സര്‍വേ
cancel

തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മദ്യവില്‍പനയിലും ഉപഭോഗത്തിലും വന്‍ കുറവുണ്ടായെന്ന് സര്‍വേ. ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (അഡിക്- ഇന്ത്യ) നടത്തിയ താരതമ്യപഠനമാണ് ഇത് വ്യക്തമാക്കുന്നത്. മദ്യലഭ്യത നിയന്ത്രിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നശേഷം മദ്യഉപഭോഗം 22.11 ശതമാനമാണ് കുറഞ്ഞത്. മദ്യവില്‍പനയില്‍ കഴിഞ്ഞ 30 വര്‍ഷമായി 12 മുതല്‍ 67 വരെ ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടിരുന്ന സംസ്ഥാനത്ത് ഈ മാറ്റം മാതൃകാപരമാണെന്ന് അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്മുള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശമദ്യവില്‍പനയില്‍ 25.29 ശതമാനം കുറവുണ്ടായി. അതേസമയം ബിയര്‍, വൈന്‍ വില്‍പനയില്‍ വന്‍വര്‍ധന രേഖപ്പെടുത്തി.
ഈ കാലയളവില്‍ കൊലപാതകക്കേസുകളില്‍ 15 ശതമാനവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 34 ശതമാനവും ഗാര്‍ഹിക പീഡനക്കേസുകള്‍ 24 ശതമാനവും കുറഞ്ഞിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. മദ്യഉപഭോഗത്തിന്‍െറ ഈ കണക്കുകള്‍ ഉള്‍ക്കൊണ്ടാവണം വരാനിരിക്കുന്ന സര്‍ക്കാറും മദ്യനയം രൂപപ്പെടുത്തേണ്ടതെന്നും ജോണ്‍സണ്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor policy
Next Story