ജിഷയുടെ അമ്മക്ക് വിശ്രമം അനിവാര്യം: സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി സൂപ്രണ്ട്
text_fieldsപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ കാണാനെത്തുന്ന സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമ. ജിഷയുടെ അമ്മക്ക് വിശ്രമം അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി. രാജേശ്വരിക്ക് മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ അവരെ ബുദ്ധിമുട്ടിക്കരുതെന്നും വിശ്രമം അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ നിർദേശിച്ചു.
ജിഷയുടെ മരണവാര്‍ത്ത അറിഞ്ഞശേഷം വി.ഐ.പികളടക്കം നിരവധി പേരാണ് അവരെ കാണാന്‍ ആശുപത്രിയിലെത്തുന്നത്. സാമൂഹികപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും രാഷ്ട്ട്രീയക്കാരും ഉള്‍പ്പെടെയുള്ളവരുടെ എണ്ണം ദിനംതോറും വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയത്. സഹതാപവും സ്‌നേഹവും കൊണ്ടാണ് അധികം സന്ദര്‍ശകര്‍ വരുന്നതെന്നും ഇത് അവരുടെ ആരോഗ്യ- മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.