പൊലീസുകാരെ മുഖം മറച്ച് കൊണ്ടുപോയത് അപമാനം –കോടിയേരി
text_fieldsതിരുവനന്തപുരം: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസുകാരെ കുറ്റവാളികളെന്ന നിലയില്‍ മുഖംമറച്ച് കൊണ്ടുപോയി ചിത്രമെടുപ്പിച്ചത് പൊലീസ് സേനക്ക് അപമാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസ് അനാസ്ഥയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയത്. ഇതിനിടെയാണ് കളമശേരി റിസര്‍വ് കാമ്പിലെ പൊലീസുകാരെ മുഖംമറച്ച് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയത്. വീഴ്ചകളെ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. ജിഷയുടെ മൃതദേഹം സംഭവ ദിവസം രാത്രിതന്നെ പൊലീസ് ഇടപെട്ട് തിടുക്കത്തില്‍ ദഹിപ്പിച്ചത് എന്തിനായിരുന്നെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണം. ജിഷയുടെ മാതാവിന് പെന്ഷന് അനുവദിക്കുകയും കുടുംബത്തിന്‍െറ സംരക്ഷണം ഏറ്റെടുക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.